ഇനിയെന്താകുമോ എന്തോ... പിടികിട്ടാപുള്ളിയായി കണ്ട് വിട്ടുകളഞ്ഞ സരിത എസ് നായരെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജരാക്കി; സരിത നല്‍കിയ പരാതികള്‍ ഇപ്പോഴും സിബിഐ പരിശേധിച്ച് കൊണ്ടിരിക്കുന്നു; റിമാണ്ടിലായ സരിത ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും ജയിലില്‍; സങ്കടം ഇരച്ചു കയറുന്നു

നേക്കണേ തെരഞ്ഞെടുപ്പിന് മുമ്പ് സരിത എസ് നായരുടെ വില നാമറഞ്ഞതാണ്. സരിതയുടെ പരാതി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സിബിഐയ്ക്ക് കൈമാറിയിരുന്നു. അതില്‍ പെട്ടവരെല്ലാം വളരെ പേടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സിബിഐ ഇപ്പോഴും ആ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ കോടതിയില്‍ ഹാജരാകാത്ത പിടികിട്ടാപുള്ളി സരിതയെ തെരഞ്ഞെടുപ്പിന് ശേഷം പോലീസിന് കണ്ടുകിട്ടി. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ റിമാന്‍ഡിലായി.
തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ബന്ധുവീട്ടില്‍ നിന്ന് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത സരിതയെ ഇന്നലെ ഉച്ചയോടെ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതിയെ മജിസ്‌ട്രേട്ട് കെ. നിമ്മി 27 വരെ റിമാന്‍ഡ് ചെയ്തു. പിന്നീട് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. കേസില്‍ വിധി 27ന് പ്രസ്താവിക്കും.
അര്‍ബുദ ബാധിതയായ തനിക്ക് കീമോതെറാപ്പി ചെയ്യുന്നുണ്ടെന്ന് സരിത കോടതിയെ ധരിപ്പിച്ചു. ആവശ്യമായ ചികിത്സസൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു റിമാന്‍ഡ് ഉത്തരവ്.
നടക്കാവ് സെന്റ് വിന്‍സെന്റ് കോളനിയിലെ ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് 42. 70 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യൂണിറ്റ്, സൗരോര്‍ജ്ജ ഉത്പന്നങ്ങളുടെ മലബാറിലെ വിതരണ ഏജന്‍സി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ടായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ സരിത ഹാജരായിരുന്നില്ല. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയതിനു പിറകെ അറസ്റ്റ് വാറണ്ടും വന്നു. കീഴ്‌ക്കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഹൈക്കോടതി ഇളവ് അനുവദിച്ചത് നിലനില്‍ക്കുന്നതായി കാണിച്ച് സരിത നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയായിരുന്നു നടപടി. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും ജാമ്യത്തിലിറങ്ങിയിരുന്നു.
ഫെബ്രുവരി 10ന് പുറപ്പെടുവിച്ച വാറണ്ടാണ് പോലീസ് രണ്ട് മാസത്തിന് ശേഷം നടപ്പിലാക്കിയത്. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിന്റെ കയ്യില്‍നിന്ന് പണം തട്ടിയെന്നാണ് കേസ്.
വിവിധ ജില്ലകളില്‍ സോളറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുല്‍ മജീദ് കേസുമായി മുന്നോട്ടുപോയി. 2018ല്‍ വിചാരണ പൂര്‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസില്‍ വാദം കേട്ടു.
സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരന്‍ വഴങ്ങിയില്ല.
സരിത നായര്‍ക്കെതിരെ ഒരു തൊഴില്‍ തട്ടിപ്പ് കേസും തലസ്ഥാനത്ത് വളരെ നേരത്തെ പുകയുകയാണ്. സരിത എസ്.നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പുകേസില്‍ ഷാജു പാലിയോടും സരിതയും ചേര്‍ന്നു തന്നെയും ചതിക്കുകയായിരുന്നുവെന്ന് ഒന്നാം പ്രതി ടി. രതീഷ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രതീഷ് ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്. നായരും നല്‍കിയതായി പറയുന്ന വ്യാജ കത്തുകളും തെളിവായി ഹാജരാക്കിയെന്നാണ് പറയുന്നത്. ഈ കേസ് എന്താകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha