കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.....

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയാസ്.
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ പ്രതിദിനം ഒരുലക്ഷത്തിലധികം ആക്കണമെന്നും പൂരങ്ങള്‍, പെരുന്നാള്‍, ഇഫ്താര്‍ പാര്‍ട്ടികള്‍ എല്ലാം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ എംബിബിഎസ്, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവെച്ച നടപടി പുനഃപരിശോധിക്കണം.
ഒരു ബാച്ച് ഹൗസ് സര്‍ജന്‍മാരുടെ കാലാവധി തീരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരുടെ അംഗബലത്തില്‍ കാര്യമായ കുറവുണ്ടാകും.
ഇത് നികത്താനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha