സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി 7.30നു തന്നെ കടകള്‍ അടയ്ക്കണം.... കാറില്‍ സ്വകാര്യ യാത്ര നടത്തുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി കടകള്‍ അടയ്ക്കുന്ന സമയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
രാത്രി 7.30നു തന്നെ കടകള്‍ അടയ്ക്കണം. അതുതന്നെയാണു താന്‍ നേരത്തേയും പറഞ്ഞതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയ്‌മെന്റ് സോണുകളില്‍ മാത്രം ഏഴിന് അടച്ചാല്‍ മതിയെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ഒന്‍പതു വരെ തുറന്നിരിക്കാമെന്നും ചീഫ് സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നു.
കാറില്‍ സ്വകാര്യ യാത്ര നടത്തുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പലരും മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതിനു വേണ്ടി മാത്രം കാത്തിരിക്കാനില്ലെന്നും കമ്പനികളില്‍നിന്നു നേരിട്ടുവാങ്ങാന്‍ നടപടി തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. അക്കാര്യത്തില്‍ ആശങ്ക വേണ്ട. അസുഖങ്ങളുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നതടക്കം വാക്‌സിനേഷനു മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണമെന്ന ആവശ്യത്തിനു കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ല. അതിനുവേണ്ടി കാത്തുനിന്നാല്‍ സംസ്ഥാനം പിന്നിലായിപ്പോകും. അതിനാല്‍ പുതിയ വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍നിന്നു വാങ്ങുകയേ നിര്‍വാഹമുള്ളൂ. അതിനു കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ കൂടിയാലോചിച്ച് ഓര്‍ഡര്‍ കൊടുക്കും.
18-45 പ്രായക്കാര്‍ക്കു മേയ് ഒന്നു മുതല്‍ വാക്‌സിന്‍ കൊടുക്കുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ വിഭാഗത്തില്‍ സംസ്ഥാനത്ത് 1.65 കോടി ആളുകളുണ്ട്. അതിനാല്‍ വാക്‌സിനേഷനു ക്രമീകരണം കൊണ്ടുവരേണ്ടിവരും.
അസുഖമുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നതടക്കം രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ പഠിച്ച് മാനദണ്ഡം തയാറാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് വല്ലാതെ വൈകുമോ എന്ന് ആദ്യ ഡോസ് സ്വീകരിച്ചവര്‍ ആശങ്കപ്പെടുന്നുണ്ട്. സംസ്ഥാനത്തു ഭൂരിപക്ഷത്തിനും കോവിഷീല്‍ഡാണു കുത്തിവച്ചത്. അതിന്റെ രണ്ടാംഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും അതാണു ഗുണപ്രദമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ല.
വാക്‌സിനെടുത്ത അപൂര്‍വം ചിലര്‍ക്കു രോഗം വരുന്നുണ്ടെങ്കിലും ഗുരുതരമാകാനും മരിക്കാനും സാധ്യത കുറവാണെന്നാണു റിപ്പോര്‍ട്ട്. പതിനായിരത്തില്‍ നാലു പേര്‍ എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷനുണ്ടായതെന്നാണ് ഐ.സി.എം.ആറിന്റെ പഠനം. വാക്‌സിനെടുത്താലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha