വണ്‍ പോലെ സസ്‌പെന്‍സ്... വൈഗ കൊലക്കേസില്‍ ഒരു തുമ്പും കിട്ടാതെ പോസ്റ്റുപോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ തിയറ്ററില്‍ സിനിമ കണ്ടുരസിച്ച് സനു മോഹന്‍; മമ്മൂട്ടി നായകനായ വണ്‍ സിനിമയുടെ നൂണ്‍ഷോ കോയമ്പത്തൂരിലെ ഉക്കടത്ത് തിയറ്ററില്‍ കാണുമ്പോഴും കുറ്റബോധം ലേശവുമില്ല; സനുവിന്റെ ചെയ്തികള്‍ ഒന്നൊന്നായി വെളിച്ചത്താക്കി പോലീസ്

കടക്കാരെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സനു മോഹന്‍ മകള്‍ വൈഗയെ കൊന്ന ശേഷം സിനിമ കണ്ടാസ്വദിച്ചതായി കണ്ടെത്തല്‍. സനുതന്നെ പുഴയിലെറിഞ്ഞ മകള്‍ വൈഗയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോയമ്പത്തൂരിലെ ഉക്കടത്ത് തിയറ്ററില്‍ സിനിമ കണ്ടുരസിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണു വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ സനു, ഉക്കടത്ത് മമ്മൂട്ടി നായകനായ 'വണ്‍' സിനിമയുടെ നൂണ്‍ഷോ കാണുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
മകളെ ചേര്‍ത്തുപിടിച്ച്, കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷമാണു സനു കാറില്‍ മൃതദേഹവുമായി മുട്ടാര്‍ പുഴയോരത്തെത്തിയത്. അവിടെനിന്നു കോയമ്പത്തൂരിലേക്കു കടന്നു. കാര്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം. കുറ്റബോധം ലവലേശമില്ലാത്ത സനുവിന്റെ പ്രവൃത്തിയില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പ്രതിയുമൊത്ത് ഇന്നലെ കോയമ്പത്തൂരില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അന്വേഷണസംഘം പ്രതിയുമായി സേലത്തെത്തി. കൊച്ചിയില്‍ തിരിച്ചെത്തിച്ചശേഷം വിശദമായി ചോദ്യംചെയ്യും.
വൈഗയെ പുഴയില്‍ത്തള്ളുന്നതിനു മുമ്പ് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ സനു മറന്നില്ല. കൊലപാതകം കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു എന്നതിന്റെ സൂചനയായാണിതു പോലീസ് വിലയിരുത്തുന്നത്. വൈഗയുടെ സ്വര്‍ണ ചെയിനും സനുവിന്റെ വിവാഹമോതിരവും കോയമ്പത്തൂരില്‍ വിറ്റതു കണ്ടെത്തി.
ധൃതിക്കിടെ സ്വര്‍ണക്കമ്മല്‍ അഴിച്ചെടുക്കാനായില്ല. സനു 50,000 രൂപ അഡ്വാന്‍സ് വാങ്ങി വിറ്റ ഫോക്‌സ്‌വാഗണ്‍ കാര്‍ ഇന്നലെ രാവിലെ വാഹന ബ്രോക്കര്‍ കോയമ്പത്തൂരില്‍ പോലീസിനു കൈമാറി. പരിശോധനയ്ക്കുശേഷം കാര്‍ ഇന്നലെത്തന്നെ തൃക്കാക്കര സ്‌റ്റേഷനിലെത്തിച്ചു.
അതേസമയം വൈഗ കൊലക്കേസില്‍ കങ്ങരപ്പടിയിലെ ഫഌറ്റില്‍നിന്നു ലഭിച്ച രക്തക്കറയും ഉമിനീരും വൈഗയുടേതാണെന്നു രാസപരിശോധനയില്‍ സ്ഥിരീകരിച്ചു. കേസില്‍ ഡി.എന്‍.എ. പരിശോധനാഫലം നിര്‍ണായകമാകും. വൈഗയുടെ കഴുത്ത് ഞെരിച്ചപ്പോള്‍ മൂക്കില്‍നിന്നു രക്തം വന്നിരുന്നെന്നും അതു പുതപ്പുകൊണ്ടു തുടച്ചശേഷമാണു പുതപ്പും ചേര്‍ത്തെടുത്ത് തോളിലിട്ടു കാറില്‍ കയറ്റിയതെന്നും അറസ്റ്റിലായ പിതാവ് സനു മോഹന്‍ മൊഴി നല്‍കിയിരുന്നു.
വിവിധ കേന്ദ്രങ്ങളിലായി 27 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സനു മോഹനെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്നും സനു മോഹന്‍ പോലീസ് പിടിയിലായതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനു മോഹന്‍ കേരള പോലീസിനു മൊഴി നല്‍കിയിരുന്നു. 13കാരിയായ മകളെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് കളമശ്ശേരി മുട്ടാര്‍ പുഴയില്‍ തള്ളുകയുമായിരുന്നുവെന്നാണ് പറഞ്ഞത്. ഭാര്യയെ ഏല്‍പ്പിക്കാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സനുമോഹന്‍ വ്യക്തമാക്കി.
ഒളിവില്‍ കഴിയവേ പലവട്ടം ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നെങ്കിലും ജീവനൊടുക്കാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ പിന്മാറുകയായിരുന്നുവെന്ന് സനുമോഹന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക ബാധ്യത മൂലമായിരുന്നു മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മൂന്ന് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സനു മോഹന്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. ഈ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത്.
https://www.facebook.com/Malayalivartha