സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം ശക്തമാക്കി.... യാത്രയിലുടനീളം യാത്രക്കാര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തും, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം ശക്തമാക്കി . രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്നതില്‍കെ.എസ്.ആര്‍.ടി.സി നിയന്ത്രണം ഏര്‍പ്പെടുത്തിയത്
നിലവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ കൂടുതല്‍ സര്‍വിസുകള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പരമാവധി ഓര്‍ഡിനറി/ഹ്രസ്വദൂര ഫാസ്റ്റ് ബസുകള്‍ സര്‍വിസ് നടത്തും.
12 മണിക്കൂര്‍ സ്‌പ്രെഡ് ഓവറില്‍ തിരക്കുള്ള സമയമായ രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഏഴ് വരെയും രണ്ട് സമയങ്ങളിലായി ഏഴ് മണിക്കൂര്‍ 'സ്റ്റീറിങ് മണിക്കൂര്‍' വരുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും.
രാവിലെ 11 മുതല്‍ മൂന്നുവരെയുള്ള സമയവും രാവിലെ ഏഴിന് മുമ്ബും വൈകീട്ട് ഏഴിന് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ജീവനക്കാരുടെ സിംഗിള്‍ ഡ്യൂട്ടി ക്രമീകരിക്കും. ഡബ്ള്‍ ഡ്യൂട്ടി സമ്ബ്രദായം 20 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് അനുവദിക്കില്ല.
60 ശതമാനം ദീര്‍ഘദൂര സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യും. പരിമിതമായ ഓര്‍ഡിനറി സര്‍വിസുകളും ഓപറേറ്റ് ചെയ്യും. ഒരേ ഡിപ്പോയില്‍ നിന്നും ഒരേസമയം ഒന്നില്‍ കൂടുതല്‍ ബസുകള്‍ ഒരു റൂട്ടിലേക്ക് സര്‍വിസ് നടത്തില്ല. ഒരേ റൂട്ടില്‍ 15 മുതല്‍ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
സ്റ്റാന്‍ഡ് ബൈയില്‍ വരുന്ന ജീവനക്കാര്‍ അവരുടെ ഷെഡ്യൂള്‍ ഡ്യൂട്ടിക്ക് ഹാജരാകണം. സ്റ്റാന്‍ഡ് ബൈ ഹാജറിന് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഒരു കലണ്ടര്‍ ദിനത്തില്‍ ഒരു ഡ്യൂട്ടി എന്ന ക്രമത്തില്‍ അനുവദിക്കും.
കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രയിലുടനീളം യാത്രക്കാര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തും. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. തര്‍ക്കമുണ്ടായാല്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കും.
ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ച യാത്രക്കാരെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്ന ബോര്‍ഡ് എല്ലാ ബസുകളിലും ബസ് സ്‌റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കും.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇന്നും നാളെയും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുകയുള്ളൂ.
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വെള്ളിയും ശനിയും കോവാക്‌സിന്‍ കുത്തിവെപ്പ് നല്‍കും. മറ്റുള്ള സ്ഥാപനങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും നല്‍കുക. ഞായറാഴ്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കില്ല.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ കോവാക്‌സിന്‍ ആദ്യ ഡോസും വലിയതുറ കോസ്റ്റല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കോവാക്‌സിന്‍ രണ്ടാം ഡോസും നല്‍കും. താലൂക്ക് ആശുപത്രികളിലും ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലും തിങ്കള്‍ മുതല്‍ ശനി വരെ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് മാത്രമേ നല്‍കുകയുള്ളൂ.
മറ്റ് മേജര്‍ ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി എത്തുന്നവര്‍ക്ക് കോവിഷീല്‍ഡ് ആദ്യ ഡോസും രണ്ടാം ഡോസും നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha