അതെങ്ങനെ ശരിയാകും... മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന് ശശി തരൂര്‍; സുഖമായിരിക്കുന്നുവെന്ന് ബിജെപി അറിയിച്ചതോടെ പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു; വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാര്‍ത്ത ലഭിച്ചതെന്ന് തരൂര്‍

മരണ വാര്‍ത്തകള്‍ എപ്പോഴും രണ്ടുവട്ടം അന്വേഷിച്ച് മാത്രമേ ഷെയല്‍ ചെയ്യാവൂ എന്ന് പഴമക്കാര്‍ പറയുന്നത് ഇതു കൊണ്ടാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചതായി അറിയിപ്പ് നല്‍കിയത്. അവസാനം പുലിവാല്‍ പിടിച്ചു.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന ട്വീറ്റുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാട്ടി ബിജെപി രംഗത്ത് വന്നതിന് പിന്നാലെ മുന്‍ ട്വീറ്റ് നീക്കം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് എംപി വിശദീകരണവുമായി വീണ്ടും ട്വിറ്ററിലെത്തി.
വാസ്തവം അറിഞ്ഞതില്‍ ഏറെ ആശ്വാസമുണ്ടെന്നും വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാര്‍ത്ത ലഭിച്ചതെന്നുമാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളതെന്നും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത് വേദനയുണ്ടാകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
സുമിത്ര മഹാജന്‍ പൂര്‍ണമായും ആരോഗ്യവതിയാണെന്ന് പറഞ്ഞുകൊണ്ട് മദ്ധ്യപ്രദേശിലെ ബജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ ട്വീറ്റ് ചെയ്തിരുന്നു.കൊവിഡ് രോഗബാധിതയായിരുന്ന മഹാജന്‍ രോഗമുക്തി നേടിയെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും വിജയവര്‍ഗിയ വ്യക്തമാക്കി. തുടര്‍ന്ന്, അടിസ്ഥാനമില്ലാത്ത വാര്‍ത്ത ട്വീറ്റ് ചെയ്ത തനിക്കെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി എത്തിയതോടെയാണ് ശശി തരൂര്‍ തന്റെ മുന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
കോവിഡ് ബാധിച്ച് ശശി തരൂര്‍ ക്വാറന്റൈനിലാണ്. തരൂര്‍ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചത്. കോവിഡ് പരിശോധനയ്ക്ക് അവസരം ലഭിക്കാന്‍ രണ്ടു ദിവസവും ഫലം ലഭിക്കാന്‍ ഒന്നര ദിവസവും കാത്തുനിന്നു. ഒടുവില്‍ സ്ഥിരീകരണം വന്നു. ഞാന്‍ കോവിഡ് പോസിറ്റീവ് ആണ്. വിശ്രമിച്ചും മറ്റും 'പോസിറ്റീവ്' മനസിന്റെ ഒരു ഫ്രെയിമില്‍ ഇത് കൈകാര്യം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സഹോദരിയും 85 വയസുള്ള അമ്മയും ഒപ്പമുണ്ട് എന്നും തരൂര്‍ കുറിച്ചു.
സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. വാക്‌സിന്‍ രോഗബാധ തടയില്ലെങ്കിലും കോവിഡ് വൈറസ് ബാധയുടെ കാഠിന്യം അതു കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്കു വകയുണ്ടെന്നും തരൂര്‍ ട്വിറ്റില്‍ പറയുന്നു.
എറെ പ്രശസ്തമാണ് ശശി തരൂരിന്റെ ട്വിറ്റ്. തരൂരിന്റെ ഭാഷ മനസിലാക്കാന്‍ നന്നേ പാടുപെടുന്നതും വാര്‍ത്തായിരുന്നു. സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുമ്പോഴും വിദ്യാര്‍ഥികളെ തിങ്ങി നിറച്ച് പരീക്ഷ നടത്താനുള്ള കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ തീരുമാനത്തിനെതിരെയും ശശി തരൂര്‍ ട്വിറ്റ് ചെയ്തിരുന്നു.
അത് വിജയം കാണുകയും ചെയ്തു. സംസ്ഥാനത്തെ സര്‍വകലശാലകള്‍ വിവേകപരമായ തീരുമാനങ്ങളെടുക്കണം അല്ലെങ്കില്‍ കേരള ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ശശി തരൂര്‍ ട്വിറ്റിറിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് 15,0000 ത്തിന് മുകളില്‍ ദിനംപ്രതി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരള യൂണിവേഴ്‌സിറ്റി നാളെ ഏപ്രില്‍ 19 മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ബിഎ, ബി എസ് സി പരീക്ഷകള്‍ സര്‍വകലശാലയോ സര്‍ക്കാരോ ഇടപ്പെട്ട് മാറ്റിവെക്കുകയോ അല്ലെങ്കില്‍ റദ്ദാക്കുകയോ ചെയ്യണമെന്നാണ് തരൂര്‍ ആദ്യ ട്വീറ്റ് ചെയ്ത്. ഇതോടെ ഗവര്‍ണര്‍ പ്രശ്‌നത്തിലിടപെടുകയും പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തു.
" fr
https://www.facebook.com/Malayalivartha