കണ്ടുനിന്നവര്‍ നിലവിളിച്ചുപോയി... കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ തൂങ്ങി ജീവനൊടുക്കിയ ആളെ താഴെയിറക്കാന്‍ തൊട്ടപ്പുറത്ത് മറ്റൊരു യുവതി ചാടി; ഗോശ്രീ പാലത്തില്‍ ഇന്നലെയുണ്ടായത് മൂന്നു മരണം

കൊച്ചി ഗോശ്രീ പാലത്തിലൂടെ പോയവര്‍ ശരിക്കും ഞെട്ടിപ്പോയി. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ തൂങ്ങി ജീവനൊടുക്കിയ ആളെ താഴെയിറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ തൊട്ടപ്പുറത്തു പാലത്തില്‍നിന്നു ചാടി യുവതി ജീവനൊടുക്കി. ഇതടക്കം കൊച്ചിയിലെ ഗോശ്രീ പാലം ഇന്നലെ മൂന്നുമരണങ്ങള്‍ക്കാണ് സാക്ഷിയായത്.
കോവിഡ് ബാധിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ബോള്‍ഗാട്ടി തട്ടാംപറമ്പില്‍ വിജയന്‍(62), പള്ളിപ്പുറം വലിയപറമ്പില്‍ വീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ മരിയോ (25), തിരിച്ചറിഞ്ഞിട്ടില്ലാത്ത നാല്‍പത് വയസ് തോന്നിക്കുന്ന പുരുഷന്‍ എന്നിവരെയാണ് ഇന്നലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അജ്ഞാത മൃതദേഹം മൂന്നാം പാലത്തിനു സമീപമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴിനു പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണു പാലത്തിന്റെ െകെവരിയില്‍ വിജയന്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നു മുളവുകാട് പൊലീസും ക്ലബ്‌റോഡ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ഇന്നലെ രാവിലെ പത്തരയോടെ ക്ലബ്‌റോഡ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റണിഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മൃതദേഹം താഴെയിറക്കുന്നതിനിടെ ആണ് 30 മീറ്റര്‍ അകലെ ബ്രിയോണ പാലത്തില്‍നിന്ന് ചാടിയത്.
ഇതുകണ്ട പനമ്പുകാട് സ്വദേശി അജിത്കുമാര്‍ പിന്നാലെ ചാടി ബ്രിയോണയെ കരയ്ക്കു കയറ്റി. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
ബ്രിയോണ മൊെബെലില്‍ സംസാരിച്ചു പാലത്തിലൂടെ നടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തിനു നില്‍ക്കുന്നവര്‍ കണ്ടിരുന്നു. അല്‍പദൂരം നടന്നശേഷം ഇവര്‍ പാലത്തിന്റെ കൈവരിക്കു മുകളില്‍ കയറി ചാടുകയായിരുന്നു.
വീട്ടില്‍നിന്നു ജോലിയുടെ ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു ബ്രിയോണ. എറണാകുളത്ത് സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
കോവിഡ് വ്യാപനത്തിനു പിന്നാലെ ഇവിടത്തെ ജോലി നഷ്ടമായി. തുടര്‍ന്നു വിവിധയിടങ്ങളില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. ബ്രിയോണയുടെ അമ്മ: ലൈസ. സഹോദരങ്ങള്‍ ബ്രോമില്‍, ബ്രിന്റാ.
ഡി.പി വേള്‍ഡ് ബര്‍ത്തിനോട് ചേര്‍ന്നാണ് അജ്ഞാത പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. പാന്റ്‌സും ഷര്‍ട്ടുമാണു വേഷം. വിജയന് പനി ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായിരുന്നു. ഇതോടെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല.
ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കെയാണ് ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തില്‍ നിന്നു വേമ്പനാട് കായലില്‍ ബ്രിയോണ മരിയോ ചാടിയത്. പാലത്തില്‍ ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ വിജയന്റെ മൃതദേഹം എടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നില്‍ക്കുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയില്‍ കയറി നിന്നു പെട്ടെന്നു ചാടിയത്.
അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല. കായലില്‍ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങുന്നതിനിടയില്‍ അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാര്‍ കായലില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തി.
കുട്ട വഞ്ചിക്കാരെത്തി ഇരുവരെയും കരയിലെത്തിച്ചു. ആംബുലന്‍സില്‍ ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. മരണ കാരണം എന്തെന്ന് വ്യക്തമല്ല.
"
https://www.facebook.com/Malayalivartha