പ്രളയസമയത്ത് ഒട്ടേറെപ്പേര്‍ക്ക് രക്ഷകനായ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

പ്രളയസമയത്ത് ഒട്ടേറെപ്പേര്‍ക്ക് രക്ഷകനായ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവല്ല അഗ്‌നിരക്ഷാനിലയത്തിലെ െ്രെഡവര്‍ മൈനാഗപ്പള്ളി കോട്ടക്കുഴി തെക്കതില്‍ വിനീത് (34) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകവേ അതേദിശയില്‍ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനീത് ഡിവൈഡറിലേക്ക് തെറിച്ചുവീണു.
പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുമെത്തി ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വൈകീട്ട് നാലരയോടെ മൃതദേഹം കരുനാഗപ്പള്ളി അഗ്‌നിരക്ഷാനിലയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
2018ലെ പ്രളയകാലത്ത് വിനീത് ഉള്‍പ്പെടുന്ന അഗ്‌നിരക്ഷാസംഘം നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാന്നിയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ സംഘം അവിടേക്ക് ഓടിയെത്തി. നിരവധിപേരെ വിനീത് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.
തുടര്‍ന്ന് കല്ലിശ്ശേരിയിലും ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. തിരുവല്ല നെടുമ്പ്രത്ത് വെള്ളം കയറിയ വീട്ടില്‍നിന്ന് ഒരു കൈക്കുഞ്ഞിനെ വിനീത് രക്ഷപ്പെടുത്തുന്ന ചിത്രം സഹപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നിരവധിപേരാണ് അന്ന് അദ്ദേഹത്തെ അഭിനന്ദിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം ഈ കുട്ടിയെയും രക്ഷാകര്‍ത്താക്കളെയും ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കിടെ കണ്ടുമുട്ടിയിരുന്നു.
ആ കുട്ടിയെ എടുത്തുകൊണ്ടുള്ള ചിത്രവും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ വിദ്യാധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: അശ്വതി. മകള്‍: ദേവശ്രീ.
https://www.facebook.com/Malayalivartha