കൊല്ലം ഭാരതീപുരം കൊലപാതകത്തിൽ സഹോദര ഭാര്യക്കും പങ്ക്... മൂന്നാം പ്രതിയാക്കാൻ അന്വേഷണസംഘത്തിന്റെ ആലോചന; മരണപ്പെട്ടത് ഷാജിപീറ്ററാണെന്ന് തെളിയിക്കാനുള്ള ഡി എൻ എ പരിശോധന പുരോഗമിക്കുന്നു...

കൊല്ലം ഭാരതീപുരം പള്ളിമേലതിൽ ഷാജിപീറ്റർ കൊലക്കേസിൽ മൂന്നാം പ്രതിയായി സഹോദര ഭാര്യ ആര്യയെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മാതാവ് പൊന്നമ്മ സഹോദരൻ സജിൻ പീറ്റർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.
2018 തിരുവോണദിനത്തിൽ ഷാജി പീറ്റർ സഹോദരഭാര്യയോട് അപമര്യാതയായി പെരുമാറിയ ഇദ്ദേഹത്തെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിയുകയായിരുന്നു.
ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത്. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂർത്തീകരിക്കുകയായിരുന്നു.
കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും കൂട്ടുനിന്നതിനാലാണ് ആര്യയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കൂടുതൽ തെളുവെടുപ്പിനായി ഒന്നുംരണ്ടും പ്രതികളെ കസ്റ്റഡിയിൽ എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവ് സ്ഥിരമായിരുന്നു. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി നൽകിയിരുന്നില്ല.
ബന്ധു റോയിയുടെ വെളിപ്പെടുത്തലിലാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അമ്മയെയും സഹോദരനെയും ചോദ്യം ചെയ്തപ്പോളായിരുന്നു തുറന്നു പറഞ്ഞത്. ശേഷം കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു.
മരണപെട്ടത് ഷാജി പീറ്റർ ആണെങ്കിലും കോടതിയിൽ തെളിവ് ഹാജരാക്കുവാനായി ഡി എൻ എ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
അഡീഷണൽ എസ്.പി ബിജുമോൻ, പുനലൂർ ഡിവൈ എസ പി സന്തോഷ്, ഏരൂർ സി ഐ ജി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha