നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പഴയങ്ങാടിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന പിലാത്തറ മേരി മാതാ സ്കൂളിന് സമീപത്തെ മൈജു ഇഗ്നേഷ്യസ് (36) ആണ് മരിച്ചത്.
പിലാത്തറ – പാപ്പിനിശ്ശേരി റോഡില്‍ കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് താവം പോസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെ അപകടമുണ്ടായത്. മൈജു ഇഗ്നേഷ്യസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തില്‍ പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെയും ഇതര സംസ്ഥാന തൊഴിലാളികളെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും കണ്ണപുരം പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha
























