അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ല......ജില്ലാ കലക്ടറോട് അപേക്ഷയുമായി പെൺകുട്ടിയുടെ വീഡിയോ....ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു...

മുംബൈയിൽ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് മരുന്നെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. കളക്ടറോടാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗ്വാളിയോര്‍ കളക്ടോറോടാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. താന്‍ കൊവിഡ് ബാധിതയായി വീട്ടില്‍ കഴിയുകയാണെന്നും, ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയ്ക്ക് ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.
സര്‍ എന്റെ പേര് ശ്വേതാ ജെയിന്‍. എന്റെ അമ്മ കല്യാണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അമ്മ ഗുരുതരാവസ്ഥയിലാണ്. ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.ആശുപത്രികളില്‍ വിളിച്ച് അന്വേഷിച്ചപ്പോഴും ഇതു തന്നെയാണ് ലഭിക്കുന്ന വിവരം. പ്ലാസ്മ തെറാപ്പി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദയവ് ചെയ്ത് സഹായിക്കണം-പെണ്‍കുട്ടി പറയുന്നു.
"https://www.facebook.com/Malayalivartha