വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

വാളയാറില് ദുരൂഹ സാഹചര്യത്തില് സഹോദരിമാര് മരിച്ച സംഭവത്തില് കുട്ടികളുടെ അമ്മയില്‍നിന്ന് സിബിഐ മൊഴിയടുത്തു. വെള്ളിയാഴ്ച വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനുസമീപത്തെ ഷെഡും സംഘം പരിശോധിച്ചു. സിബിഐ അന്വേഷകസംഘത്തിന്റെ ആദ്യ വാളയാര്‍ സന്ദര്‍ശനമാണിത്.
വിശദാംശങ്ങള്‍ പരിശോധിച്ചശേഷം കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാര്‍ നായര്‍, അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍മാരായ എസ് വിമല്‍നാഥ്, വി സജി ശങ്കര്‍, പി മുരളീധരന്‍, എസ്‌ഐമാരായ കെ യേശുദാസ്, പി മധുമോഹനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസില് പ്രതിചേര്‍ത്ത മൂന്നുപേരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുടരന്വേഷണത്തിന് നടപടിയായതും കേസ് സിബിഐയെ ഏല്‍പ്പിച്ചതും.
https://www.facebook.com/Malayalivartha