ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും പീഡനശ്രമം; ടിടിആറിനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ

ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും അക്രമം. ഐലന്‍ഡ് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ ഐലന്‍ഡ് എക്സ്പ്രസില്‍ ഏപ്രില്‍ 12ന് നാണ് സംഭവം നടന്നത്.
സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി സമീപിച്ച യുവതിയെ ടിടിആര്‍ പി.എച്ച്. ജോണ്സണ് കയറിപ്പിടിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസിലാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ജോണ്സണ് ഒളിവിലാണ്. ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ അറിയിച്ചു.
അതേസമയം, ഇന്നലെ കൊച്ചിയിൽ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ചു. ആഭരങ്ങളും കവർന്നു, അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല.
പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി.
എട്ടുമണിയോടെ മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെട്ട് അല്‍പസമയത്തിന് ശേഷമായിരുന്നു ആക്രമണം സംഭവിച്ചത്.പ്രതിയെ ഇതുവരെയും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഈ പ്രതിയെ ഇതുവരെയും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha


























