കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ പെരുവഴിയില്‍ ഇറക്കിവിട്ട് മകൻ; മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത് ഇടുക്കിയിൽ

കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ മകളുടെ വീടിന് സമീപം പെരുവഴിയില്‍ ഇറക്കിവിട്ട് മകന്‍ കടന്നുകളഞ്ഞു. തൊടുപുഴക്കുസമീപം ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.
വയോധികയെ പിന്നീട് ആരോഗ്യപ്രവര്‍ത്തകരും പൊലീസും മകളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൊടുപുഴ സി.ഐക്ക് പരാതി നല്‍കി.
മറ്റൊരു മകനൊപ്പമായിരുന്നു വയോധികയുടെ താമസം. മകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്ബ് വയോധികയെ മറ്റൊരു മകെന്റ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇയാളാകെട്ട വ്യാഴാഴ്ച തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമീപത്തെ റോഡില്‍ വയോധികയെ ഇറക്കിവിട്ട് സ്ഥലം വിടുകയായിരുെന്നന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ആശ പ്രവര്‍ത്തക നിജയും പഞ്ചായത്ത് അംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥന്‍ റിയാസും സ്ഥലത്തെത്തിയത്. വഴിയില്‍ വീണ് പരിക്കേറ്റെങ്കിലും ഇവര്‍ മകളുടെ വീടുവരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തില്‍ പോയിരുന്ന മകളും തിരിച്ചെത്തി.
ഉടന്‍ വേയാധികയെ ജില്ല ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യസഹായം നല്‍കി. ഇവര്‍ക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. വയോധികയെ ഇപ്പോള്‍ ആദ്യം താമസിച്ചിരുന്ന വീട്ടില്‍തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കോവിഡ് പരിശോധനക്ക് വിധേയയാക്കും.
https://www.facebook.com/Malayalivartha






















