Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മനോരമയെങ്കിലും തായോ... എല്ലാ ദേശീയ എക്‌സിറ്റ് പോളിലും എല്‍.ഡി. എഫിന് തുടര്‍ ഭരണം ലഭിക്കുമെന്ന് പ്രവചനം; ഇന്ത്യാ ടുഡെആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലിച്ചാല്‍ കോണ്‍ഗ്രസ് ഒലിച്ചു പോലും; വടക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്; യുഡിഎഫിനെ തള്ളാതെ മനോരമ

30 APRIL 2021 09:03 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ദേശീയതലത്തിലെ എല്ലാ എക്‌സിറ്റി പോള്‍ സര്‍വേ ഫലങ്ങളും. റിപ്പബ്‌ളിക് സിഎന്‍എക്‌സ് പോസ്റ്റ് പോള്‍ സര്‍വ്വേഫലനുസരിച്ച് 72 മുതല്‍ 80 വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍വ്വേഫലം പറയുന്നു.

തമിഴ്‌നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്‌ളിക് സര്‍വ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു.

അതേസമയം, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടര്‍ സര്‍വ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകള്‍ നേടി മമതാ ബാനര്‍ജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടര്‍ സര്‍വ്വെഫലം നല്‍കുന്ന സൂചന.

കേരളത്തില്‍ എല്‍ഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈഇന്ത്യ പോള്‍ സര്‍വ്വേഫലം പറയുന്നത്. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. അസമില്‍ ബിജെപി അധികാരത്തിലെത്തിയേക്കും. ഇവിടെ ബിജെപി 75-85 വരെ സീറ്റ് നേടും. കോണ്‍ഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സര്‍വ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

ഇന്ത്യാ ടുഡെആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം: എല്‍.ഡി.എഫ് 104-120 വരം, യു.ഡി.എഫ് 20-36, എന്‍.ഡി.എ 0-2
എ.ബി.പി ന്യൂസ്‌സി വോട്ടര്‍: എല്‍.ഡി.എഫ് 71-77, യു.ഡി.എഫ് 62-68, എന്‍.ഡി.എ 0-2
ന്യൂസ് 24ടുഡെയ്‌സ് ചാണക്യ: എല്‍.ഡി.എഫ് 102-111, യു.ഡി.എഫ് 35-44, എന്‍.ഡി.എ 3-6
പി മാര്‍ക്വ്: എല്‍.ഡി.എഫ് 72-79, യു.ഡി.എഫ് 60-66, എന്‍.ഡി.എ 0-3
റിപ്പബ്‌ളിക് ടിവിസി.എന്‍.എക്‌സ്: എല്‍.ഡി.എഫ് 72-80, യു.ഡി.എഫ് 58-64, എന്‍.ഡി.എ 1-5
ടൈംസ് നൗസി വോട്ടര്‍: എല്‍.ഡി.എഫ് 74 , യു.ഡി.എഫ് 65, എന്‍.ഡി.എ 0


അതേസമയം സംസ്ഥാനത്തെ പ്രമുഖമായ ചാനലുകള്‍ മൂന്ന് ദിവസങ്ങളായാണ് സര്‍വേ നടത്തുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നടത്തിയ പോസ്റ്റ് പോള്‍ ഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത്. ഇതില്‍ നാല് ജില്ലകളിലും വ്യക്തമായ മേല്‍ക്കൈ ഇടതുമുന്നണിക്കുണ്ട്.

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ 7 ജില്ലകളിലെ മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ പ്രവചനം പ്രകാരം യുഡിഎഫിന് നേരിയ പ്രതീക്ഷ നല്‍കി. 73 സീറ്റില്‍ യുഡിഎഫ് 38, എല്‍ഡിഎഫ് 34, എന്‍ഡിഎ 1. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 49, യുഡിഎഫ് 24 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കുമെന്ന് ദേശീയ ചാനലുകളും വിവിധ ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളുടെ പ്രവചനം പുറത്തു വന്നതോടെ എല്‍ഡിഎഫ് ക്യാമ്പ് സജീവമായി. അതേസമയം ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും കടുത്ത നിരാശയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വേകളിലും എല്‍ഡിഎഫ് തൂത്തുവാരിയിരുന്നു. എന്തായാലും ഒരു ദിവസം വരെ കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (7 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (10 hours ago)

Malayali Vartha Recommends