Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മറ്റൊന്നും ചോദിക്കരുത്... കെ സുരേന്ദ്രനെ തോല്‍പ്പിക്കാനായി ശക്തികള്‍ മുന്നോട്ടു വന്നെങ്കിലും ഇത്തവണ കരകയറുമെന്ന് ഉറപ്പ്; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മുന്നില്‍, എല്‍.ഡി.എഫ് മൂന്നാമതാകുമെന്ന് പ്രവചിച്ച് സര്‍വേ; ആശങ്കയുടെ മണിക്കൂറുകള്‍ സമ്മാനിച്ച് മഞ്ചേശ്വരം

30 APRIL 2021 09:09 AM IST
മലയാളി വാര്‍ത്ത

കീറാമുട്ടിയായ മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ സ്വപ്നമാണ്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ശക്തികള്‍ ഒന്നിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മത്സരം കടുപ്പമെന്ന സൂചനയുമായാണ് മനോരമ ന്യൂസ് വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം വരുന്നത്. എങ്കിലും മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തെന്നും ഫലം സൂചന നല്‍കുന്നു.

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 35.90 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്‌റഫ് 35.30 ശതമാനം വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശന്‍ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. ശക്തമായ മല്‍സരം തന്നെയാണ് മഞ്ചേശ്വരത്തെന്നാണ് എക്‌സിറ്റ് പോള്‍ സൂചന.

കാസര്‍കോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് മനോരമന്യൂസ്-വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളില്‍ ലീഗ് ബിജെപിയെക്കാള്‍ 11.70% മുന്നിലെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.

ഉദുമയില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കടുത്ത മല്‍സരത്തിനൊടുവില്‍ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍. 1.20 % വോട്ടിന് കോണ്‍ഗ്രസിലെ സി.ബാലകൃഷ്ണന്‍ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം.

യുഡിഎഫ് സി.ബാലകൃഷ്ണന്‍ 43.40 ശതമാനം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പു 42.20, എന്‍ഡിഎ 12.70 എന്നിങ്ങനെയാണ് വോട്ടുനില. 2016 ല്‍ കെ.കുഞ്ഞിരാമന്‍ കെ.സുധാകരനെ തോല്‍പ്പിച്ച മാര്‍ജിന്‍ 2.38 % (3832 വോട്ട്). ഇത്തവണ എല്‍ഡിഎഫിന്റെ വോട്ട് വിഹിതവും കുറയുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് നല്ല മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍. മന്ത്രി ഇ. ചന്ദ്രശേഖരന്‍ മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ വിശദമാക്കുന്നു. മാര്‍ജിന്‍ 14.30. എല്‍ഡിഎഫ് 47.60 %, യുഡിഎഫ് 33.30 ശതമാനം, എന്‍ഡിഎ 16.20 ശതമാനം എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച മാര്‍ജിന്‍ 16.14 % (26011 വോട്ട്). കോണ്‍ഗ്രസിലെ പി.വി.സുരേഷിന് 2016ല്‍ ധന്യ സുരേഷ് നേടിയതിനേക്കാള്‍ അല്‍പം വോട്ട് കുറയുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവര്‍ 2.90 %.

തൃക്കരിപ്പൂരില്‍ പൊരിഞ്ഞ പോരെന്ന് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. തൃക്കരിപ്പൂരില്‍ എല്‍ഡിഎഫ് 1.20 % മാര്‍ജിനില്‍ മുന്നിലെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

അതേസമയം മഞ്ചേശ്വരത്ത് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വേയില്‍ യു.ഡി.എഫിനാണ് നേരിയ മുന്‍തൂക്കം നല്‍കുന്നത്. മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ സര്‍വേയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഷ്‌റഫ് വിജയിക്കുമെന്നാണ് പറയുന്നത്.

ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെടുമെന്ന് ചാനല്‍ സര്‍വേകള്‍. മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകളാണ് ഇക്കാര്യം പ്രവചിക്കുന്നത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവാണ് വിജയം നേടുകയെന്നും ചാനലുകള്‍ പറയുന്നു. ലിബിന്‍ ബാലുശേരിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ബാലുശേരിയില്‍ ധര്‍മജന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദളിത് കോണ്‍ഗ്രസും ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് ബാലുശേരി മണ്ഡലം കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (7 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (10 hours ago)

Malayali Vartha Recommends