Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഏത് തലയാണെങ്കിലും വിടില്ല... കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തോറ്റുകഴിഞ്ഞാല്‍ പിന്നെ സരിതയുടെ യോഗം മാറും; തീരദേശത്തെ ഒന്നാകെ ഒഴുക്കികളയാന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതാര്; സ്വന്തം വാഹനം ആക്രമിച്ച കേസ്; ഷിജു വര്‍ഗീസിനെ കൊല്ലത്തെത്തിച്ചു, വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്

30 APRIL 2021 09:16 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ വച്ച് സ്വന്തം വാഹനം ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. സര്‍ക്കാരിനെ മുള്‍മുനയിലാക്കിയതായിരുന്നു ആഴക്കടല്‍ വിവാദം. തീരദേശത്തെ വോട്ടുവാങ്ങി അധികാരത്തിലെത്താമെന്ന് യുഡിഎഫും വിശ്വസിച്ചു. ആഴക്കടല്‍ കൊണ്ടുവന്നത് തന്നെ രമേശ് ചെന്നിത്തലയാണ്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പ്പിക്കാന്‍ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കുണ്ടറയില്‍ നിര്‍ത്തിയത് ആരെന്ന ചോദ്യവും ഉയരുന്നു. ഇവിടെ യുഡിഎഫ് ജയിച്ചാല്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാകും.

അതിനിടെയാണ് സരിതയുടെ പേരിതിലേക്ക് വരുന്നത്. പിടിയിലായ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കൊല്ലത്തെത്തിച്ചു. ഇന്നലെ ഗോവയില്‍ നിന്ന് പിടിയിലായ ഷിജു വര്‍ഗീസിനെ അല്‍പം മുന്‍പ് ചാത്തന്നൂര്‍ എസിപി ഓഫീസില്‍ എത്തിച്ചു.

ഷിജുവിനൊപ്പം ഡ്രൈവര്‍ ശ്രീകാന്തും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കുറ്റകൃത്യത്തില്‍ സഹായിച്ചതായി പൊലീസ് സംശയിക്കുന്ന വിവാദ ദല്ലാളിനെ കുറിച്ച് വിവരം ലഭിക്കുമെന്ന് കരുതുന്നു. കേസില്‍ മുഖ്യപങ്കുവഹിച്ച തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘാംഗമായ വിനുകുമാറിനെ മുന്‍പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഷിജു വര്‍ഗീസ് ബോംബെറിഞ്ഞ് സ്വന്തം വാഹനം തന്നെ കത്തിച്ചതെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. വിനുകുമാറും ഷിജുവുമായി പരിചയപ്പെടാന്‍ ഇടയാക്കിയത് വിവാദ നായകനായ ദല്ലാളാണ്. വിവാദ ദല്ലാള്‍ ഷിജുവിനെ സരിത നായരുമായി പരിചയപ്പെടുത്തി. തന്റെ സന്തത സഹചാരിയായ വിനുകുമാറിനെ സരിത ഷിജുവിന് പരിചയപ്പെടുത്തി.

ഇവര്‍ എറണാകുളത്തെ വിവാദ ദല്ലാളിന്റെ ഫ്‌ളാറ്റില്‍വച്ച് ഗൂഢാലോചന നടത്തിയ ശേഷം കൊല്ലത്തെത്തി ഷിജുവിന്റെ വാഹനത്തിന് ബോംബെറിഞ്ഞു. എന്നാല്‍ ഉടന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ പദ്ധതി വിജയിച്ചില്ല.എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ തെളിവ് പൊലീസിന്റെ പക്കലില്ല. കേസ് തെളിയിക്കാന്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഷിജുവിന്റെ ഇ.എം.സി.സി കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരുന്നു. 5000 കോടിയുടെ അഴിമതി ആരോപണമായിരുന്നു പിണറായി സര്‍ക്കാരും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും നേരിട്ടത്.

 

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രാഷ്ര്ടീയഗൂഢാലോചനയുടെ ഭാഗമായാണു കാര്‍ ആക്രമിച്ചതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. തിരുവനന്തപുരം സ്വദേശി വിനുകുമാറിനെ തിരുവനന്തപുരത്തുനിന്നും ഇവരുടെ സഹായി ശ്രീകാന്തിനെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായ കൃഷ്ണകുമാറെന്ന മറ്റൊരു പ്രതിയും പോലീസിന്റെ വലയിലുണ്ട്.

സോളാര്‍ വിവാദനായിക സരിതാ എസ്. നായരുടെ മുഖ്യസഹായി വിനുകുമാറാണു ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കിയതെന്നാണു പോലീസ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം കാക്കനാട്ടെ ഫഌറ്റില്‍ ഗൂഢാലോചന നടന്നെന്നാണു നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാനായിരുന്നു പദ്ധതി.

വിവാദ ദല്ലാളിനു വിനുകുമാറിനെ പരിചയപ്പെടുത്തിയതു സരിതയാണെന്നും പോലീസ് സംശയിക്കുന്നു. കൊട്ടിയത്ത് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ മദ്യപാനസദസില്‍ ഷിജുവിന്റെ ഡ്രൈവറില്‍നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇതിന്റെ പിന്നില്‍ കളിച്ചവര്‍ ആരാണെങ്കിലും പുറത്ത് വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (7 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (10 hours ago)

Malayali Vartha Recommends