Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തൊരു ഗതികേട്... ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി ചെങ്ങന്നൂരില്‍ ഇറങ്ങിയെന്ന് സൂചന; അപകടനില തരണം ചെയ്തിട്ടും ഞെട്ടല്‍ മാറാതെ യുവതി; ന്യൂറോ ഐ.സി.യുവില്‍ നിന്ന് ആശയെ മുറിയിലേക്ക് മാറ്റി

30 APRIL 2021 10:07 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ യാത്ര വീണ്ടും പേടിപ്പെടുത്തുന്ന അവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസത്തെ സംഭവം ഉണ്ടാക്കിയത്. ആക്രമണത്തിനിരയായി ട്രെയില്‍ നിന്നും ചാടിയ യുവതി ഞെട്ടലില്‍ നിന്നും ഇപ്പോഴും മുക്തി നേടിയിട്ടില്ല.

ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കുറ്റവാളി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങി മുങ്ങിയതായി സൂചന.

ഇയാളെ കണ്ടെത്താന്‍ കഴിയുന്ന വ്യക്തമായ വിവരങ്ങള്‍ റെയില്‍വേ പൊലീസിന് ലഭിച്ചിട്ടില്ല.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയ മുളന്തുരുത്തി കാരിക്കോട് കാര്‍ത്ത്യായനി ഭവനില്‍ രാഹുലിന്റെ ഭാര്യ ആശ (32)യുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.

ആശയുടെ ഇടതുകൈയില്‍ ഒടിവിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കഴുത്തിന് പിന്നിലെ മുറിവ് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ ശസ്ത്രക്രിയ നടത്തും. അരക്കെട്ട് ഭാഗത്ത് നട്ടെല്ലിലും പരിക്കുണ്ട്. ട്രെയിനില്‍ വലിച്ചിഴച്ചപ്പോഴോ പുറത്തേക്ക് ചാടിയപ്പോഴോ സംഭവിച്ചതാണിത് എന്നാണ് സംശയം. നടുവിന് വേദനയുണ്ട്.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവില്‍ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് ആശയെ മുറിയിലേക്ക് മാറ്റിയത്. ആരോഗ്യനില ഭദ്രമാണെന്നും ഏതാനും ദിവസങ്ങള്‍ കൂടി നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ന്യൂറോ സര്‍ജന്‍ ഡോ. ഹാരുണ്‍ എം. പിള്ളൈയുടെ നേതൃത്വത്തിലാണ് ചികിത്സ. ആശ ലഘുവായി ഭക്ഷണം കഴിച്ചതായും സംസാരിച്ചതായും രാഹുല്‍ പറഞ്ഞു. വേദന സംഹാരികള്‍ നല്‍കുന്നതിനാല്‍ മയക്കം ഉണ്ട്.

അതേസമയം അക്രമിയെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ഇയാള്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയോ എന്ന് സ്ഥിരീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഇന്നോ നാളെയോ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മോഷണത്തിനും പിടിച്ചുപറിക്കുമായി മനപ്പൂര്‍വം ആക്രമിക്കല്‍ (394), വധശ്രമം (307), ലൈംഗികാതിക്രമം (376) എന്നീ വകുപ്പുകളാണ് റെയില്‍വേ പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

പ്രതിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ വഴിയും പ്രചാരണം ആരംഭിച്ചു. ബലപ്രയോഗത്തിനിടെ നഷ്ടമായ ആശയുടെ മൊബൈല്‍ ഫോണ്‍ ഓലിപ്പുറം ഭാഗത്ത് നിന്ന് കിട്ടി. പാളത്തിന് സമീപം ഫോണ്‍ കണ്ട രണ്ടു യുവാക്കള്‍ മുളന്തുരുത്തി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എറണാകുളത്തു നിന്ന് റെയില്‍വേ പൊലീസെത്തി ഫോണ്‍ ഏറ്റുവാങ്ങി.

ട്രെയിനില്‍ അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി റെയില്‍വേ െ്രെടബ്യൂണലിന് പരാതി നല്‍കാമെന്ന് റെയില്‍വേ ഏരിയാ മാനേജര്‍ നിഥിന്‍ റോബര്‍ട്ട് പറഞ്ഞു. അതേസമയം യുവതിയെ ആക്രമിച്ച കേസിലലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഇനിയും പിടികൂടാനായില്ല. യുവതി വിവരം കൈമാറിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. അതിനിടെ ആക്രമണത്തിനിരയായ യുവതിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ മുളന്തുരുത്തിക്ക് സമീപത്തുനിന്നു കണ്ടെടുത്തു.

ട്രെയിനില്‍വച്ച് നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡും ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് കിട്ടിയത്. ഒരു കണ്ണിന് കാഴ്ച കുറഞ്ഞയാളാണ് തന്നെ ആക്രമിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥിരം കുറ്റവാളിയായ പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (18 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (26 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (32 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (41 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (5 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends