Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇനിയെന്താകുമോ എന്തോ... കോഴിക്കോട്ടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ ദേശീയ പാര്‍ട്ടികളുടെ പേരുപറഞ്ഞ് പ്രമുഖ പത്രങ്ങള്‍; സംഭവത്തില്‍ ആര്‍.എസ്.എസ്.ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു

30 APRIL 2021 10:44 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടിയിലെ വേലി തന്നെ വിളവ് തിന്നുന്ന സംഭവം വലിയ വിവാദമായി. എന്നാല്‍ പ്രമുഖ പത്രങ്ങളെല്ലാം പാര്‍ട്ടിയുടെ പേര് പറയാതെ ദേശീയ പാര്‍ട്ടി എന്നാണ് പറഞ്ഞത്. ബിജെപിയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ കെ. സുരേന്ദ്രന്‍ അത് നിഷേധിക്കുകയും ചെയ്തു. അവസാനം ആ ദേശീയ പാര്‍ട്ടിയുടെ പേര് മനോരമയും മാതൃഭൂമിയും പറഞ്ഞിരിക്കുകയാണ്.

സംഭവത്തില്‍ ആര്‍.എസ്.എസ്.ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു എന്നാണ് പുതിയ വാര്‍ത്ത. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് കേസന്വേഷണച്ചുമതലയുള്ള തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തമായതായും എസ്.പി. പറഞ്ഞു. സുനില്‍ നായിക്കില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധര്‍മ്മരാജന്‍ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധര്‍മ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ബന്ധമാണ് വെളിപ്പെടുത്തി പൊലീസ് വെളിപ്പെടുത്തിയത്. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു.

 

 

ഇയാള്‍ക്കു പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനില്‍ മൊഴി നല്‍കി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

രണ്ടാഴ്ചയോളം രഹസ്യമായിരുന്ന കുഴല്‍പണത്തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത് പത്രങ്ങളാണ്. പണവുമായി സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ ഷംജീറിനെയും കൂട്ടി ധര്‍മരാജന്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ബിജെപി ഉന്നത നേതൃത്വവുമായി ധര്‍മരാജനുള്ള ബന്ധം പൊലീസിനു ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനില്‍ നായിക് ട്രഷററായിരുന്നു. കുഴല്‍പണത്തട്ടിപ്പു കേസില്‍ ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണു പിടിയിലായത്. പ്രധാന പ്രതികളടക്കം 5 പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്‍പ് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സുനില്‍ നായിക് യുവമോര്‍ച്ച ദേശീയസമിതിയില്‍ അംഗമായതോടെ ദേശീയ നേതാക്കളുമായി സൗഹൃദത്തിലായി. അന്നത്തെ യുവമോര്‍ച്ച നേതാക്കളില്‍ പലരും ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. ഇവരുമായി അടുത്ത സൗഹൃദം ഇപ്പോഴും പുലര്‍ത്തുന്നുണ്ട്.

മുന്‍കാല അബ്കാരി കോണ്‍ട്രാക്ടറായ ധര്‍മരാജന്‍ നിലവില്‍ കോഴിക്കോട്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്താണ്. പണമിടപാട് ബിസിനസ് ആവശ്യത്തിനാണെന്നു ധര്‍മരാജനും സുനില്‍ നായിക്കും പറഞ്ഞതോടെ ഇതന്വേഷിക്കാന്‍ പൊലീസ് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുമെന്നു സൂചനയുണ്ട്. കോഴിക്കോട്ട് ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നയാളുമാണു ധര്‍മരാജന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (10 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends