Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഷീൽഡ് പ്രതിസന്ധിയിൽ; കേരളം ഇനിയും കാത്തിരിക്കണം; മൂന്നര മാസം കഴിഞ്ഞാലും ഉറപ്പ് പറയാനാകില്ലെന്ന് അധികൃതർ

30 APRIL 2021 09:01 AM IST
മലയാളി വാര്‍ത്ത

കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാനത്തിന് നേരിട്ട് ലഭ്യമാകാൻ മൂന്നര മാസത്തോളം സമയമെടുത്തേക്കും. 18 മുതൽ 45 വയസ് വരെയുളളവർക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാങ്ങാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ അവസ്ഥയിൽ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. എന്നാൽ ജൂലായ് കഴിഞ്ഞാലും ആവശ്യപ്പെട്ടതിൽ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തിൽ ലഭിക്കാൻ സാദ്ധ്യതയുളളൂവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

 

 

സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിൽ നിലവിൽ ഉത്പാദിപ്പിക്കുന്നത് രണ്ടാംഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട പതിനൊന്ന് കോടി ഡോസ് വാക്‌സിനാണ്. ഇതാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട വാക്‌സിൻ വൈകാനുളള പ്രധാന കാരണം.

 

 

 

 

 

 

 

 

 

 

 

 

 

 

മാസം ആറു കോടി ഡോസ് വാക്‌സിൻ മാത്രമാണ് നിലവിലെ ഉത്പാദനശേഷി. കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങാൻ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികൾക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കും.

മേയ് അവസാനത്തോടെ പ്രതിമാസ ഉത്പാദനം സിറം ഇൻസ്റ്റിറ്റ്യൂട്ട് വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ പത്ത് കോടിയായി ഉയർത്തിയാലും കാലതാമസം ഏതാണ്ട് ഇത്ര തന്നെയുണ്ടാകുമെന്ന് അധികൃതർ പറയുന്നു.

 

മുൻഗണനാക്രമം, എത്ര ഡോസുകൾ എപ്പോഴൊക്കെ നൽകാം എന്നത് തീരുമാനിക്കാനുളള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസ അവലോകന യോഗം നടക്കാനിരിക്കുന്നേയുളളൂ.

 

 

 

 

 

 

 

 

 

 

 

 

 

 

പുതുതായി നിർമിക്കുന്ന ഓരോ ബാച്ച് വാക്‌സിന്റെയും സാമ്പിളുകൾ ഹിമാചൽ പ്രദേശിലെ കസൗലി സെൻട്രൽ ഡ്രഗ്സ് ലാബോറട്ടറിയിലാണ് ഗുണ നിലവാര പരിശോധന നടത്തി അംഗീകാരം വാങ്ങിക്കുന്നത്. ഇതിനു ശേഷമാണ് വിതരണം. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒന്നര മാസത്തോളം സമയമെടുക്കും.ഭാരത് ബയോടെക്കിന്റെ ഉത്പാദനശേഷി ഇതിലും വളരെയധികം കുറവാണ്.

അതുകൊണ്ടു തന്നെ കൊവാക്‌സിൻ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്‌സിനും മുപ്പത് ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (18 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (26 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (32 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (41 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (5 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends