Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി റെയിൽവേ പോലീസിന്റെ ലുക്‌ഔട്ട് നോട്ടീസ്; പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്ന നിഗമനത്തിൽ പോലീസ്

30 APRIL 2021 10:23 AM IST
മലയാളി വാര്‍ത്ത

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

മുളന്തുരുത്തിക്ക് സമീപമായിരുന്നു ട്രെയിനില്‍ യുവതിയെ ആക്രമിക്കപ്പെട്ടത് . പ്രതി ബാബുക്കുട്ടന്‍ ഉടന്‍ പിടിയിലാകുമെന്ന തരത്തിലുള്ള സൂചനകൾ കിട്ടി കഴിഞ്ഞു. പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്നും നിഗമനമുണ്ട് .

രണ്ട് ഡി വൈ എസ് പിമാര്‍ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. എന്നാൽ ബാബുക്കുട്ടന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും സൂചനകൾ കിട്ടുന്നുണ്ട്.

 

 

കഴിഞ്ഞദിവസമായിരുന്നു ഓടി കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വച്ച്‌ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിക്കുകയുണ്ടായി .പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരിക്ക് പറ്റിയ യുവതി മൊഴി നല്‍കി .

മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.

പ്രതിയായ ബാബുക്കുട്ടന്‍ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (17 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (25 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (31 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (40 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (5 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends