Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്; ഒരിക്കലും പിന്‍മാറരുത്; ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്; തളരാതെ ഇരിക്കു; നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്

30 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത

നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. ബി ജെ പി ഐടി സെലിന്റെ നേതൃത്വത്തില്‍ വ്യാപക ഭീഷണിയാണ് തമിഴ് നടന്‍ സിദ്ധാര്‍ഥും കുടുംബവും നേരിടുന്നത്. എടുത്ത നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുതെന്നായിരുന്നു നടി പറഞ്ഞത്.

ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റിലൂടെ അറിയിക്കുകയുണ്ടായി . പാർവതിയുടെ ട്വീറ്റിന്റെ സാരാംശം ഇങ്ങനെ 'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്.തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.'

ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക് ചെയ്‌തെന്ന സിദ്ധാര്‍ഥിന്റെ ട്വീറ്റിനൊപ്പമായിരുന്നു പാര്‍വതി ട്വീറ്റ് പങ്കുവച്ചത് . ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് വെളിപ്പെടുത്തിയിരുന്നു .

 

 

 

ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്. 'എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി ജെ പി അംഗങ്ങള്‍ ലീക് ചെയ്തു.

500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്ബറും റെകോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്.

ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും' എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്. നേരത്തേയും മോദി സര്‍കാരിനെതിരെ അദ്ദേഹം ശബ്‍ദമുയർത്തിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (22 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (30 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (36 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (45 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends