Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കേരളത്തിൽ വാക്സിൻ ക്ഷാമമുണ്ടാക്കിയതാര്? സൗജന്യം വാങ്ങി തിരിഞ്ഞുകുത്തിയോ?

30 APRIL 2021 11:16 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്ന പരാതി പരസ്യമായി പറയുകയും സമരം നടത്തുകയും ചെയ്ത ഭൂരിപക്ഷം ഇടതുപക്ഷ നേതാക്കളും വാക്സിൻ എടുത്തു. സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇടതു മുന്നണി നേതാക്കളും പ്രവർത്തകരും വൻ തോതിൽ വാക്സിൻ എടുത്തത്. ഇടതു മുന്നണിയുമായി അനുഭാവമുള്ള സർക്കാർ ഉദ്യോഗസ്ഥർ നിയമസഭാ തെരഞ്ഞടുപ്പിൻറെ പേര് പറഞ്ഞ് വൻതോതിലാണ് വാക്സിൻ എടുത്തത്. ഒരു പരിധി വരെ ഇടതു മുന്നണി പ്രവർത്തകരാണ് കേരളത്തിൽ വാക്സിൻ ക്ഷാമം ഉണ്ടാക്കിയതെന്നാണ് ബി ജെ പി പ്രവർത്തകർ കരുതുന്നത്.

കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത് പ്രതിഷേധിക്കുന്ന മുതിര്‍ന്ന സഖാക്കളും അവരുടെ കുടുംബാംഗങ്ങളും കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന കാര്യം കേന്ദ്ര സർക്കാരിന് ലഭിച്ചു. അവർ ഓരോരുത്തരും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് ലഭ്യമാക്കിയ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

കേവലം 100 ദിവസം കൊണ്ട് കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 22% പേര്‍ക്ക് ആദ്യ ഡോസെങ്കിലും സൗജന്യമായി ലഭ്യമാക്കിയത് കേന്ദ്രസർക്കാരാണ്. 3.5 കോടി ജനതയുള്ള കേരളത്തിന് 75 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.. ആകെ ജനസംഖ്യയുടെ 20% ന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസെങ്കിലും നല്‍കാന്‍ വാക്‌സിന്‍ ലഭിച്ച മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല.

വാക്സിൻ ഉത്പാദിപ്പിക്കുന്ന കാലത്ത് പുന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡോസൊന്നിന് 1000 രൂപയാണ് വിലയിട്ടത്. ഇക്കാര്യം അറിഞ്ഞപ്പോൾ 2000 രൂപയായാലും കേരളം വാങ്ങാന്‍ തയ്യാറാണെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അക്കാര്യം അദ്ദേഹം ബഡ്ജറ്റില്‍ ആവർത്തിക്കുകയും ചെയ്തു. എന്നാൽ സൗജന്യമായി കേന്ദ്രം നല്‍കുന്ന വാക്‌സിന്‍ 'വീണ്ടും സൗജന്യമായി' കേരളത്തില്‍ നല്‍കാനിരുന്നു പ്ലാൻ. കേന്ദ്രം നൽകിയ അരിയും പയറും വാങ്ങിയ ശേഷം അത് സംസ്ഥാനത്തിൻറെതാണെന്ന മട്ടിൽ സൗജന്യമായി നൽകിയ പണി തന്നെയാണ് ഇക്കുറിയും പിണറായി പയറ്റിയത്.

മുന്‍പ് കോവിഡ് പ്രതിരോധത്തിനായി വിലയിരുത്തിയ 20000 കോടി രൂപയും ഖജനാവില്‍ മിച്ചമുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയ 5000 കോടി രൂപയും എവിടെ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ഒരു 'വഴി തിരിച്ചുവിടല്‍' തന്ത്രമാണ് സി പി എമ്മിൻറെ പ്രതിഷേധങ്ങള്‍. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന മട്ടിലുള്ള പ്രഹസനമാണിതെന്ന് ബി ജെ പി പറയുന്നു.

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ശൈലി പ്രതീക്ഷിക്കാനാകില്ലെന്നാണ് ബി ജെ പി പറയുന്നത്. രാഷ്ട്രം സ്വതന്ത്രമായ ശൈശവ ദശയില്‍, ചൈനയുടെ പിന്‍ബലത്തില്‍ സൈനിക നടപടിയിലൂടെ ഭാരതത്തെ പാര്‍ട്ടി ഭരണപ്രദേശമാക്കാന്‍ ശ്രമിച്ചവരാണവര്‍. ഇന്ത്യാ- ചൈനാ യുദ്ധകാലത്ത്, ഭാരതത്തിന്റെ മണ്ണില്‍ നിന്നു കൊണ്ട് ചൈനയ്ക്കായി ജയ് വിളിച്ചവരാണവര്‍.. കോവിഡ് പ്രതിരോധത്തില്‍ ഭാരതം വളരെയേറെ മുന്നോട്ടു പോയപ്പോഴൊന്നും അതിനെ അഭിനന്ദിക്കാന്‍ തയ്യാറാകാതെ, ക്യൂബയും നോക്കിയിരുന്നവരാണവര്‍. അവരില്‍ ഇന്നും ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ല. പ്രതിസന്ധി ഘടങ്ങളില്‍ രാഷ്ട്രത്തെ താറടിച്ചു കാട്ടാനും പിന്നില്‍ നിന്നു കുത്താനും മാത്രം ശീലിച്ച പൂര്‍വ്വികരുടെ ചോരയാണ് അവരുടെ പ്രത്യയ ശാസ്ത്ര സിരകളിലൂടെ ഒഴുകുന്നതെന്നാണ് ബി ജെ പി പറയുന്നത്.

ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ ആർ.റ്റി.പി സി ആർ ടെസ്റ്റിനായി കേവലം 500 രൂപ മാത്രം ചെലവ് വരുമ്പോള്‍, 1700 രൂപയാണ് കേരളത്തിലെ ചെലവ്. ഇതേ ടെസ്റ്റ് ഇവിടെ കേരളത്തില്‍ ഐ എം എ വെറും 700 രൂപയ്ക്ക് ചെയ്യുന്നുമുണ്ട്. സ്വകാര്യ ലാബുകള്‍ 1000 രൂപയിലേറെയാണ് കൊള്ളലാഭം കൊയ്യുന്നത്. അതിന് അവസരം ഒരുക്കിക്കൊടുത്തത് ഇടതുസർക്കാർ തന്നെയാണ്. ആരോപണം ഉയർന്നപ്പോൾ ആർ ടി പി സി ആർ ടെസ്റ്റിൻറെ ചെലവ് 500 രൂപയാക്കാൻ കേരള സർക്കാർ തീരുമാനിച്ചു.

ഇപ്പോൾ 18 നും 45 നുമിടയിൽ പ്രായമുള്ളവർക്ക് രജിസ്ട്രേഷൻ ആരംഭിച്ചപ്പോഴും ഇടതുമുന്നണി പ്രവർത്തകർ തന്നെയാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. മുക്കിനും മൂലയിലുമുള്ള പ്രവർത്തകരെ രജിസ്റ്റർ ചെയ്യാൻ പാർട്ടി ചട്ടം കെട്ടി കഴിഞ്ഞു. ഇത് സാധാരണക്കാരൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപണം ഉയരുന്നു. സ്വകാര്യാശുപത്രികളിൽ വാക്സിൻ സൗജന്യമായി നൽകാൻ സർക്കാർ ആലോചിക്കുന്നതും ഇതിന് വേണ്ടിയാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്കും കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഖാക്കള്‍ക്ക് പ്രതിഷേധിക്കാമെന്നാണ് ബി ജെ പി വേദനയോടെ പറഞ്ഞുവയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends