Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45ാം റാങ്ക്; സഫ്‌ന നസറുദ്ദീൻ ഇനി മലപ്പുറം ജില്ലയുടെ സബ് കളക്ടര്‍; പരിശീലനം പൂര്‍ത്തിയാക്കി ഉടനെ നടന്ന ആദ്യ നിയമനം

30 APRIL 2021 11:18 AM IST
മലയാളി വാര്‍ത്ത

കഠിനാധ്വാനത്തിലൂടെ ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45ാം റാങ്ക് നേടിയ തിരുവനന്തപുരം പേയാട് സ്വദേശിനി സഫ്‌ന നസറുദ്ദീൻ ഇനി മലപ്പുറം ജില്ലയുടെ സബ് കളക്ടര്‍. പരിശീലനം പൂര്‍ത്തിയാക്കി എത്തിയ ഉടനെ നടന്ന ആദ്യ നിയമനമാണ് .

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്ന നസ്റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച്‌ സിവില്‍ സര്‍വ്വീസ് ജേതാവായിരുന്നു സഫ്ന .

തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സഫ്‌നയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സിബിഎസ്‌ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെയാണ് സഫ്‌ന പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്താണ് ഐഎഎസ് പരിശീലനം നടത്തിയത്.

 

 

ആദ്യ ശ്രമത്തില്‍ തന്നെ ഐഎഎസ് കരസ്ഥമാക്കിയ സമയം സഫ്‌നയ്ക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ . ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസുകാരിയായിരിക്കുകയാണ് സഫ്‌ന. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്ന് സഫ്‌ന വ്യക്തമാക്കിയിരുന്നു.

സിവില്‍ സര്‍വിസ് ബാലികേറാമലയൊന്നുമല്ല. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണം പഠനം. എല്ലാവര്‍ക്കും ഓരോ തെറ്റുകുറ്റങ്ങള്‍ ഉണ്ടായിരിക്കും. അത് തിരുത്തി മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണ്. സിലബസ് അനുസരിച്ച് ചിട്ടയായ പഠനമായിരുന്നു തന്റെ രീതിയെന്ന് സഫ്‌ന പറഞ്ഞിരുന്നു .

തന്റെ പ്രശ്‌നങ്ങളെന്താണെന്ന് മനസിലാക്കി ശേഷമായിരുന്നു പഠനം തുടങ്ങിയത് . എഴുതുമ്പോഴും അഭിമുഖത്തിന് സമീപിക്കുേമ്പാഴുമെല്ലാം ഓരോ പോരായ്മകൾ തനിക്കുണ്ടായിരിക്കുന്നുവെന്നും സഫ്ന വ്യക്തമാക്കി .

ഇവയെല്ലാം മുന്നില്‍ കണ്ടശേഷമായിരുന്നു പഠനം. കൃത്യമായ പഠനമാണ് സിവില്‍ സര്‍വിസിന് ആവശ്യം. രണ്ടു ദിവസം പഠിച്ചശേഷം മാറ്റിവെച്ചാല്‍ ഒരിക്കലും വിജയം നേടാന്‍ കഴിയില്ല. ഒരു ദിവസം ഇത്രയും പഠിച്ചുതീര്‍ക്കുമെന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരിക്കണം പഠിക്കേണ്ടുന്നതെന്നും സഫ്ന പറഞ്ഞു . ക്ലാസുകള്‍ ഒന്നും മുടക്കിയിരുന്നില്ല.

പരിശീലനത്തിന് ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. സഫ്‌നയ്ക്ക് സ്‌കൂള്‍ പഠനകാലം തൊട്ടേ മനസിലുണ്ടായിരുന്നതായിരുന്നു സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യം.

റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ഹാജ നസറുദ്ദീന്റെയും കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ടൈപിസ്റ്റായ എ.എന്‍ റംലയുടെയും മകളാണ് സഫ്‌ന. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള സഫ്‌നയുടെ ശ്രമങ്ങളില്‍ സഹോദരിമാരായ ഫര്‍സാനയും ഫസ്‌നയും പുര്‍ണപിന്തുണയുമായി ഒകൂടെയുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (10 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends