ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു; സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി സ്വകാര്യ ലാബുകള്‍
കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1,700ല്‍ നിന്നും 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി സ്വകാര്യ ലാബുകള്‍. പരിശോധനയ്ക്കായി എത്തുന്നവരില്‍ നിന്നും സ്വകാര്യ ലാബുകള്‍ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്ന് സ്വകാര്യ ലാബുകളുടെ ന്യായീകരണം. ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകള്‍ പ്രതികരിക്കുകയുണ്ടായി.
അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യാഴാഴ്ച വിശദമാക്കിയത്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകള്‍ പകല്‍കൊള്ള തുടരുന്നത്. ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്.
ഫേസ്ബുക്ക് കുറിപ്പ്;
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.
https://www.facebook.com/Malayalivartha






















