Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

റെംഡെസിവിര്‍ വീടുകളില്‍ വച്ച്‌ ഉപയോഗിക്കരുത്; ആശുപത്രികളില്‍വച്ച്‌ മാത്രമേ ഈ മരുന്ന് സ്വീകരിക്കാവൂവെന്ന കർശന നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം; ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം; കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാന്‍ അവസരമൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

30 APRIL 2021 11:45 AM IST
മലയാളി വാര്‍ത്ത

കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണ് റെംഡെസിവിര്‍. എന്നാൽ പലരും ഇത് വീടുകളില്‍വച്ച്‌ തന്നെ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ്. പക്ഷേ ആശുപത്രികളില്‍വച്ച്‌ മാത്രമേ ഈ മരുന്ന് സ്വീകരിക്കാവൂവെന്ന കർശന നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുകയും ചെയ്തു. വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശം നൽകിയിരിക്കുകയാണ്.

8 മണിക്കൂര്‍ ഇടവേളകളില്‍ മാസ്ക് മാറ്റണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പാടില്ല. ചികില്‍സ സഹായി എത്തുന്ന സമയം രോഗിയും സഹായിയും എന്‍ 95 മാസ്ക് ധരിച്ചിരിക്കണം.

സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച്‌ അണുനശീകരണം നടത്തിയതിന് ശേഷം മാസ്കുകള്‍ കളയാം . ഓക്സിജന്‍ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം. പാരസെറ്റമോള്‍ 650mg നാലു നേരം കഴിച്ചശേഷവും പനിയുണ്ടെങ്കില്‍ ഡോക്ടറെ കാണണം.

ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടണം. നിരന്തം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷന്‍ അവസാനിപ്പിക്കാവുന്നതാണ്. കോവിഡ് പരിശോധന ആവശ്യമില്ല.

അതേ സമയം കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാന്‍ അവസരമൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് നിലവില്‍ നല്‍കിവരുന്ന ചില വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ . വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരോട് ചെയ്യുന്ന നീതികേടാണ് അതെന്ന് ചൂണ്ടിക്കാട്ടി.

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈറസിനെ പൂര്‍ണ്ണമായും രാജ്യത്തുനിന്ന് തുടച്ചുനീക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് ഉള്ളത്. എന്നാല്‍ യുവാക്കളും മുതിര്‍ന്നവരും മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധര്‍ പറഞ്ഞു.

'കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതില്‍ ചില വകഭേദങ്ങള്‍ ഇപ്പോള്‍ ഉള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ വരെ ശേഷിയുള്ളതാകാം. അതുകൊണ്ട് എത്രയും പെട്ടെന്ന് കൂടുതല്‍ ആളുകളെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആളുകള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി പ്രാപിക്കുന്നതിലൂടെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. പ്രയത്‌നത്തില്‍ സ്വയം വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ലക്ഷ്യം സഫലമാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കൊറോണ വൈറസിനെതിരായ യുദ്ധം ഒരു കൂട്ടായ ശ്രമമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവന്ന് വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends