Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മേഴ്‌സികുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ഒളിച്ചു താമസിച്ച കോട്ടയ്ക്ക് ചുറ്റും പുലികളെ കാവല്‍ നിർത്തിയിരുന്നു; അതിസാഹസികമായി പോലീസ് പ്രതികളെ പിടിക്കൂടിയത് ആ നീക്കത്തിലൂടെ; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

30 APRIL 2021 12:11 PM IST
മലയാളി വാര്‍ത്ത

മേഴ്‌സികുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ഒളിച്ചു താമസിച്ച കോട്ടയ്ക്ക് ചുറ്റും പുലികളെ കാവല്‍ നിർത്തിയിരുന്നു. പോലീസ് നടത്തിയത് അതിസാഹസികമായ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം മേഴ്‌സി കുട്ടിയമ്മയ്ക്ക്‌ നേരെ ആക്രമണം നടത്തിയവർ നിസ്സാരക്കാരല്ലെന്ന് പോലീസ്.

കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ് . സ്വന്തം കാര്‍ കത്തിച്ചായിരുന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ തിരിച്ചുവിടാൻ കുണ്ടറയിൽ ശ്രമം നടന്നത്.

ഈ സംഭവത്തില്‍ ഡി.ജെ.എസ്.പി സ്ഥാനാര്‍ത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്പള്ളി എടപ്പാട് വീട്ടില്‍ ഷിജു വര്‍ഗീസ് (48), മാനേജര്‍ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തുരുത്തിയില്‍ ശ്രീകാന്ത് (41), ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് ഭാഗ്യാലയത്തില്‍ വിനുകുമാര്‍ (41)എന്നിവരെയാണ് പിടിക്കൂടിയത്. ഇവരെ കൊട്ടാരക്കര കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് .

 

 

പ്രതികള്‍ ഗൂഢാലോചന നടത്തിയ കൊച്ചി, പാലാരിവട്ടം, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലും സംഭവസ്ഥലത്തും ഇന്നും നാളെയും എത്തിച്ച്‌ തെളിവെടുപ്പ് നടത്തുവാൻ ഒരുങ്ങുകയാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായതിനാല്‍ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണുള്ളത് കൊച്ചി, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മറ്റൊരാളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

മന്ത്രിക്കെതിരെ മത്സരിച്ച തന്നെ ബോംബെറിഞ്ഞ് കാര്‍ കത്തിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്ന് വരുത്തി തീര്‍ത്ത് ജനവികാരം മന്ത്രിക്കെതിരെ തിരിച്ചു വിടാനായിരുന്നു പിടിയിലായ ഷിജു വര്‍ഗീസും കൂട്ടാളികളുടെയും പദ്ധതിയിട്ടിരുന്നത്.

അങ്ങനെ ഇവർ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ കണ്ണനല്ലൂര്‍ കുണ്ടറ റോഡില്‍ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയില്‍ ബോംബേറ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇവരെ പിടികൂടി.

പ്രതികളെ പിടിച്ചത് പുലിമടയില്‍ നിന്നായിരുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ കൈവിട്ടകളിയായിരുന്നു പ്രതികള്‍ നടത്തിയത്. പുലികള്‍ കാവല്‍ നിന്നിരുന്ന കോട്ടയ്ക്കുള്ളില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മന്ത്രിക്കെതിരെ കളിച്ചവര്‍ നിസാരക്കാരല്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവശേഷം പ്രധാനപ്രതി ഷിജു വര്‍ഗീസും മാനേജരുമായ ശ്രീകാന്തും ഒളിവില്‍ പോയിരുന്നു. ഇവർ ഒളിവിൽ കഴിഞ്ഞത് കര്‍ണാടകയുടെയും ഗോവയുടെയും അതിര്‍ത്തിയിലെ വനമേഖലയിലെ കുന്നിന്‍മുകളിലെ കോട്ടയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .

കോട്ടയ്ക്കുള്ളിലും ചുറ്റുമായി പുലികളുണ്ടായിരുന്നു . പൊലീസ് ഇവരെ തേടി എത്തുന്നതിന് ഒരാഴ്ച മുന്നെയായിരുന്നു കര്‍ണാടക വനപാലകര്‍ രണ്ട് പുലികളെ പിടികൂടിയത്.

എന്നാല്‍ കോട്ടയ്ക്കുള്ളില്‍ എട്ട് പുലികളുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന് പിന്നീട് ലഭിച്ച വിവരം. ഇതൊന്നും അറിയാതെയാണ് അന്വേഷണസംഘത്തിലെ പരവൂര്‍ എസ്.എച്ച്‌.ഒ സംജിത്ത് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് കോട്ടയ്ക്കുള്ളില്‍ കടന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് ചാത്തന്നൂര്‍ എ.സി.പി വൈ.നിസാമുദ്ദീന്‍ വ്യക്തമാക്കി. അതിസാഹസികമായിട്ട് ഇവരെ കീഴടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends