കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി; കൊവിഡ് കണക്കുകള്‍ കൂടുന്നത് മനസിനെ അലട്ടുന്നു, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി; ചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ കോടതിയോട്

കേരളത്തിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ഹൈക്കോടതി. കേരളത്തില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തി. കൊവിഡ് കണക്കുകള്‍ കൂടുന്നത് മനസിനെ അലട്ടുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.
ചികിത്സാ നിരക്ക് കുറയ്ക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ കോടതിയോട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാൽ, ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാതൈ സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള്‍ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്.
നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂര്‍ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂര്‍ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസര്‍ഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha


























