ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്രം നൽകിയത് 1,94,4000 രൂപ, സംസ്ഥാനം ഇതു വരെ ചെലവിട്ടത് 79,44,712 രൂപ, ഓഖി മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ തിരുവനന്തപുരത്തിന് അനുവദിച്ച 75 ബോട്ടുകളില്‍ 35 എണ്ണം, 120 എഫ്.ആര്‍.പി ബോട്ടുകള്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം
ഓഖി ദുരന്തത്തില്‍ ജീവനോപാധികള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്രം നൽകിയത് 1.94 കോടി രൂപ. 120 എഫ്.ആര്‍.പി ബോട്ടുകള്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം ഉയരുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് കേന്ദ്ര ഫിഷറീസ് വകുപ്പ് നല്‍കിയ മറുപടി പ്രകാരം പദ്ധതിക്ക് 2017-18 ല്‍ 1,94,4000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഇതില്‍ 79,44,712 രൂപ മാത്രമാണ് സംസ്ഥാനം ഇതു വരെ ചെലവിട്ടത് എന്നാണ് കണക്ക്. നാല് പേര്‍ വീതമടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ക്ക് 120 എഫ്.ആര്‍.പി ബോട്ടുകള്‍ നല്‍കുന്ന പദ്ധതിയാണ് ഇത് എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഓഖി മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ തിരുവനന്തപുരത്തിന് അനുവദിച്ച 75 ബോട്ടുകളില്‍ 35 എണ്ണം മാത്രമാണ് നല്‍കിയത് എന്നും ഇതിലൂടെ തെളിഞ്ഞു. ബാക്കി ബോട്ടുകള്‍ വിതരണം ചെയ്യാന്‍ കാലതാമസം നേരിടുന്നത് എന്തു കൊണ്ടാണ് എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ബോട്ട് നിര്‍മ്മാണം വേഗത്തിലാക്കി അര്‍ഹരായവര്‍ക്ക് എത്രയും പെട്ടെന്ന് ഫിഷറീസ് വകുപ്പ് നല്‍കണം ഗോവിന്ദന്‍ നമ്ബൂതിരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ 100 ബോട്ടുകള്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കണം. ബോട്ട് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം ഗോവിന്ദന്‍ നമ്ബൂതിരി ചൂണ്ടിക്കാട്ടി.
കണക്കുകള്‍ ഇങ്ങനെ:
9.88 കോടി രൂപ അടങ്കല്‍ തുക
7.94 കോടി സംസ്ഥാനം അനുവദിച്ചു
1.94 കോടി കേന്ദ്രം നല്‍കി
ബോട്ട് നല്‍കിയത്: 35 (2021 ജനുവരിയില്‍ ലഭിച്ച കണക്ക് അനുസരിച്ച്)
https://www.facebook.com/Malayalivartha


























