സിനിമയിലെ വില്ലന്മാരെക്കാൾ ഭീകരകാരികളാണ് ജീവിതത്തിലെ വില്ലന്മാർ; നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.പി ശശിതരൂർ

നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. ട്വറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
സിനിമയിലെ വില്ലന്മാമാരെക്കാള്‍ സമൂഹത്തിലെ വില്ലന്മാര്‍ ഭീകരരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കെ ധൈര്യമുള്ളു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
സിനിമയില്‍ നമ്മള്‍ കാണുന്ന സാധരണ നായകന്മാര്‍ക്ക് സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാനുള്ള ശേഷിയില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍നമ്ബര്‍ ലീക്ക് ചെയ്തു എന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, റേപ്പ് ഭീഷണിയും തെറിവിളിയുമാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.
എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തിനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























