സൗമ്യമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ അടക്കം ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകൻ; തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വിടവാങ്ങിയ വിവി പ്രകാശിനെ പറ്റി നല്ല ഓര്‍മകള്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവായ അനൂപ് വിആര്‍

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വിടവാങ്ങിയ വിവി പ്രകാശിനെ പറ്റി നല്ല ഓര്‍മകള്‍ മാത്രമാണ് സഹപ്രവര്‍ത്തര്‍ക്ക് പറയാനുള്ളത്. സൗമ്യമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ അടക്കം ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകനാണ് വിവി പ്രകാശ്. പരാതികളില്ലാത്ത വിവിക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടതായി എല്ലാ സഹപ്രവര്‍ത്തകരും ഒരേസ്വരത്തില്‍ പറയുകയാണ്.
സ്വന്തം നാടായ നിലമ്പൂരില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ച വിവി പ്രകാശിന് 2011 ല്‍ തവനൂരിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. 2016 ല്‍ ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുപ്പുകളില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ അവിടെ മല്‍സരിക്കാന്‍ വിവി പ്രകാശ് ആഗ്രഹിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ആ സമയത്ത് കേരള ഹൗസില്‍ നടന്ന ഒരു സംഭവം ഓര്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ അനൂപ് വിആര്‍.
കഴിഞ്ഞതവണ സീറ്റ് ചര്‍ച്ചകളുടെ അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലങ്ങളായിരുന്നു കണ്ണൂരും നിലമ്ബൂരും. അവസാനം സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ സീറ്റ് കിട്ടിയെങ്കിലും വിവി പ്രകാശിന് സീറ്റില്ല. നിലമ്ബൂര്‍ സീറ്റ് ആര്യാടന്‍ ഷൗക്കത്തിനാണ് ലഭിച്ചത്. അന്ന് പാച്ചേനി ആശ്വസിപ്പിച്ചപ്പോള്‍, വിവി പ്രകാശ് പറഞ്ഞത് 'വിധി എന്ന ഒന്നുണ്ട്' എന്നാണെന്ന് അനൂപ് ഓര്‍ക്കുന്നു. ഇത്തവണയും ഏറെ അനിശ്ചതത്വങ്ങള്‍ക്ക് ഒടുവില്‍ ആണ് നിലമ്ബൂര്‍ സീറ്റ് വിവി പ്രകാശിന് കിട്ടിയത്. ' ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ് കേട്ടത്. പക്ഷേ.. വിധി എന്ന ഒന്നുണ്ട്.' അനൂപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
അനൂപ് വിആറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ;
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് അവസാന ദിവസം മുഴുവന്‍ കേരളാ ഹൗസില്‍ പ്രകാശേട്ടന്റേയും പാച്ചേനിയുടേയും കൂടെയുണ്ടായിരുന്നു. അന്നും കണ്ണൂരും നിലമ്ബൂരും അവസാന നിമിഷം വരെ സസ്‌പെന്‍സ് ആയിരുന്നു. അവസാനം സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ സീറ്റ് കിട്ടി. പ്രകാശേട്ടന് സീറ്റില്ലാ. അന്ന് പാച്ചേനി ആശ്വസിപ്പിച്ചപ്പോള്‍, പ്രകാശേട്ടന്‍ പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. 'വിധി എന്ന ഒന്നുണ്ട് '.ഇത്തവണയും അനിശ്ചതത്വങ്ങള്‍ക്ക് ഒടുവില്‍ ആണ്, നിലമ്ബൂര്‍ സീറ്റ് കിട്ടിയത്.ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ്, എല്ലാവരും പറഞ്ഞ് കേട്ടത്. പക്ഷേ, ' വിധി എന്ന ഒന്നുണ്ട്.' പ്രകാശേട്ടന് വിട...
https://www.facebook.com/Malayalivartha


























