നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയുണ്ടായാല്‍ ആദ്യം ഉരുളുന്ന തല ആരുടേത്... ആദ്യ വെടി പൊട്ടിക്കുന്നത് ആരായിരിക്കും!

മേയ് രണ്ടിന് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുന്ന നിമിഷം, എല്‍ഡിഎഫ്തു ടര്‍ഭരണം കേരളത്തില്‍ ഉറപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തുടങ്ങും യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറിയും കൂക്കുവിളിയും ചെളിവാരിയേറും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ മുല്ലപ്പള്ളി ചരിത്രപരാജയമാണെന്നും ഒരു വശത്ത് ആക്ഷേപം ഉയരാം. കെ സുധാകരനായിരുന്നു
കെപിസിസി അധ്യക്ഷനെങ്കില്‍ കേരളത്തില്‍ യുഡിഎഫ് 90 സീറ്റുവരെ നേടി വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ തരംഗം സൃഷ്ടിച്ചേനേ എന്നുള്ള വാക്പോ രാട്ടവും കേരളത്തില്‍ ഉയര്‍ന്നുകേള്‍ക്കാം. തോറ്റാലും ജയിച്ചാലും കെ മുരളീധരനും പൊട്ടിക്കും സ്വന്തമായൊരു വെടി. പത്മജ വേണുഗോപാല്‍ ജയിക്കുകയും മുരളീധരന്‍ തോല്‍ക്കുകയും ചെയ്താലും വരും മുരളിവക വിചാരണ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നാല്‍പതിലേറെ വിഷയങ്ങളില്‍ പിണറായിസര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഗര്‍ജിച്ചില്ലേ, സ്പ്രിംഗ്‌ളറും കടല്‍ക്കൊള്ളയും സ്വര്‍ണക്കടത്തും മാര്‍ക്ക് ദാനവും ബന്ധുനിയമനവും പിഎസ്‌സി നിയമനവും ഉള്‍പ്പെടെ സംഭവങ്ങളില്‍ ഇടതുസര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തിയില്ലെ എന്ന നീതീകരണവും ഉയര്‍ന്നുവന്നേക്കാം. രമേശ് ചെന്നിത്തലയെ ഇത്തരത്തില്‍ നീതീകരിക്കുമ്പോള്‍ തന്നെ രമേശിന്റെ പ്രകടനങ്ങളും അമ്പുകളും കുറിയ്ക്കുകൊണ്ടില്ലെന്നും കോണ്‍ഗ്രസിലെ ഉള്‍പ്പോരാണ് തോല്‍വിയ്ക്കു കാരണമായതെന്നുമുള്ള ആക്ഷേപം മുസ്ലീം ലീഗ് മുന്നോട്ടുവയ്ക്കും. യുഡിഫില്‍ കൈകെട്ടിനിന്നു മാത്രം മുതലെടുപ്പ് നടത്താന്‍ ഭാഗ്യം ലഭിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോണ്‍ഗ്രസിനെതിരെ പരസ്യപ്രസ്ഥാവനയുമായി കളത്തിലിറങ്ങും. ആള്‍ബലവും ആരവുമില്ലാത്ത സാഹചര്യത്തിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായതിലും അധികം പ്രാതിനിധ്യം ലഭിച്ച പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടെ യുഡിഎഫ് കോട്ടകളില്‍ വന്‍തോല്‍വി നേരിട്ടപ്പോഴും കുറ്റം കോണ്‍ഗ്രസിനു മേല്‍ ചാര്‍ത്താന്‍ ആദ്യമിറങ്ങിയത് പിജെ ജോസഫായിരുന്നു.
ഇത്തവണയും യുഡിഎഫ് പ്രചാരണത്തില്‍ ഏറെ പിന്നിലായിരുന്ന ജോസഫ് വിഭാഗം മോശമല്ലാത്ത നേട്ടം, കോണ്‍ഗ്രസിന്റെ ബലത്തില്‍ അപ്രതീക്ഷിതമായി
കൊയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിറുത്താനുള്ള വെമ്പല്‍ ആ പാര്‍ട്ടിയില്‍ നിന്നുണ്ടാകും. ഇരുതിലേറെ സീറ്റുമായി കോണ്‍ഗ്രസിനടുത്ത് വിജയക്കൊടി നാട്ടാന്‍ സാധ്യതയുള്ള മുസ്ലീം ലീഗ്
മുന്നണി സംവിധാനത്തെ ആകെ തള്ളിപ്പറയാനുള്ള സാധ്യതയും ചെറുതല്ല. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചുനിറുത്തുന്നതില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വേണ്ടത്ര ജാഗ്രതയും ആഭിമുഖ്യവും കാണിച്ചില്ലെന്ന പരസ്യപരാതിയും ലീഗ് ഉന്നയിച്ചേക്കും. കോഴിക്കോട്ടും
വയനാട്ടിലും മുസ്ലീം ലീഗ് യുഡിഎഫിന് കരുത്തു പകരുന്നതുപോലെ, തൃശൂര്‍,എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിന്റെ കരുത്ത് സിറിയന്‍ ക്രൈസ്തവ വിഭാഗങ്ങളാണ്.
പരമ്പരാഗതമായി കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ കോണ്‍ഗ്രസിന് ശക്തിപകരുന്ന സമുദായമായിരിക്കെ ആവരിലുണ്ടായ അതൃപ്തിയും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുമാണ് മധ്യകേരളത്തില്‍ യുഡിഎഫിന്റെ പതനത്തിനു പിന്നിലെന്ന വിചാരണയും മുന്നണിയിലും സമുദായനേതാക്കള്‍ക്കിടയിലും
ഉയര്‍ന്നുവരും.
കാലങ്ങളായി യുഡിഎഫിനെ പിന്നില്‍ നിന്നു പോഷിപ്പിച്ചും പരിപാലിച്ചും പോന്നിട്ടുള്ള ക്രൈസ്തവസമുദായ നേതാക്കന്‍മാരും മെത്രാന്‍മാരും വരെ ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിക്കൂടായ്കയില്ല. ബിഷപ് ഫ്രാങ്കോ
വിഷയത്തില്‍ ക്രൈസ്തവസഭയില്‍ പ്രത്യേകമായൊരു നിലപാട് സ്വീകരിച്ച് സമുദായ നേതൃത്വത്തെ മാനക്കേടില്‍നിന്ന് രക്ഷിക്കാന്‍ തന്റേടം കാണിച്ച ഏക നേതാവായ പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാന്‍ യുഡിഎഫ് താല്‍പര്യംകാണിക്കാതിരുന്നതില്‍ ഏതാനും ബിഷപ്പുമാര്‍ക്ക് ഇപ്പോള്‍തന്നെ
മുറുമുറുപ്പുണ്ട്.പിസി ജോര്‍ജിനെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ പാലാ, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ പൂഞ്ഞാറിനോടു ചേര്‍ന്ന് ജോര്‍ജിന് ഗ്രിപ്പുള്ള ഏതാനും മണ്ഡലങ്ങളില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമായിരുന്നു എന്നു
ചിന്തിക്കുന്നവരും കുറവല്ല. മധ്യകേരളത്തില്‍ യുഡിഎഫ് ഇത്തവണ ജയിക്കാനും തോല്‍ക്കാനും പോകുന്നത് നിസാരമായ വോട്ടുകളുടെ വ്യത്യാസത്തിലായിരിക്കും. നിസാരവോട്ടുകളുടെ തോല്‍വിക്കു പിന്നില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നേക്കാം. ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ നടത്തിയ നായര്‍ യുഡിഎഫ് പ്രീണന പ്രസ്താവന ഗുണത്തേക്കാള്‍ ദൂഷ്യം ചെയ്തതായി മുസ്ലീം ലീഗ് വിമര്‍ശനം ഉന്നയിക്കാനും സാധ്യതയേറെയാണ്. രമേശ് ചെന്നിത്തലയുടെ രക്ഷയും ഭാവിയും മുന്നില്‍കണ്ടുള്ള കളിയായിരുന്നു അന്നു രാവിലെ സുകുമാരന്‍നായര്‍ നടത്തിയ നീക്കമെന്ന് വിമര്‍ശനം ഉയര്‍ത്താന്‍ പലരുമുണ്ടാകാം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തതില്‍ നായര്‍സമുദായത്തിന് എതിര്‍പ്പില്ലെന്നു വരുത്താന്‍കൂടിയാണ് സുകുമാരന്‍നായര്‍ ഈ വെടി പൊട്ടിച്ചതെങ്കിലും ലതിക വിമതയായി വന്നതാണ് ഏറ്റുമാനൂര്‍ സീറ്റ്യു ഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസ് ജോസഫ് ഉന്നയിക്കാന്‍ സാധ്യതയേറെയാണ്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ അമിതമായ മുസ്ലീം പ്രീണന സമീപമാണ് തോല്‍വിക്കു
കാരണമെന്ന് എന്‍എസ്എസും ക്രൈസ്‌കതവ സഭകളും പഴിചാര്‍ത്താനും സാഹചര്യത്തെളിവുകള്‍ അവശേഷിക്കുന്നു. സുകുമാരന്‍നായര്‍ക്കെതിരെ ആദ്യ ആക്രമണം നടത്തുക എന്‍എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനായിരിക്കും എന്നതിലും തര്‍ക്കംവേണ്ട. യുഡിഎഫില്‍ ആര്‍എസ്പി തുടങ്ങിയ ചെറു കക്ഷികളുടെ ഭാവിയും ഇത്തവണ നിര്‍ണയിക്കപ്പെടും. ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ആര്‍എസ്പി നേതാക്കളുടെ രാഷ്ട്രീയ ഭാവിതന്നെ ഇത്തവണ നിര്‍ണയിക്കപ്പെടുകയാണ്. ഇവര്‍ തോറ്റാല്‍ ആര്‍എസ്പിയില്‍തന്നെ പട പൊട്ടിപ്പുറപ്പെട്ട് അത് യുഡിഎഫിലെക്കും കടക്കും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് അതികര്‍ക്കശമായി പുറത്തുവരാനുള്ള സാഹചര്യം മാത്രമല്ല കോണ്‍ഗ്രസ് കേരളത്തില്‍ അതിദുര്‍ബലമായി തീരും. കോണ്‍ഗ്രസില്‍തന്നെ പ്രമുഖരുടെ നിര ബിജെപിയിലേക്ക് ചേക്കേറുന്നതും
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വെടിപൊട്ടിക്കുന്നതുമായ സാഹചര്യം സംജാതമാകും. കോണ്‍ഗ്രസിലെ അതൃപ്തരുടെ ഒരുനിര എല്‍ഡിഎഫില്‍ വരെ ചേക്കേറുന്ന കാലമായിരിക്കും വരാനിരിക്കുന്നത്.
സംഘടനാ തലത്തിലെ ദൗര്‍ബല്യമാണ് ഏറെക്കാലമായി കോണ്‍ഗ്രസിന്റെ പരിമിതിയെന്നും താഴേത്തട്ടില്‍ പാര്‍ട്ടി ശക്തമല്ലെന്നുമുള്ളതിനു തെളിവായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വികള്‍. യുഡിഎഫ്
ഏകോപനമാണ് എംഎം ഹസനില്‍ നിഷിപ്തമായ ജോലിയെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ പോലും എ ഗ്രൂപ്പിന്റെ വക്താവാണ് എക്കാലവും ഹസന്‍. മാത്രവുമല്ല യുഡിഎഫില്‍ ഏകോപനം എന്ന കര്‍മത്തിന് ഹസന് പ്രത്യേകമായ അവസരം ചെന്നിത്തലയും ഹസനും ഉമ്മന്‍ ചാണ്ടിയും നല്‍കിയതുമില്ല.
https://www.facebook.com/Malayalivartha


























