പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പുറമണ്ണൂര്‍ പാലാക്കണ്ണില് സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കമ്പം മെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവ് പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിക്കുകയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കമ്ബംമെട്ട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് പെണ്‍കുട്ടിയോടൊപ്പം സാദിഖ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha



























