കൊല്ലം ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ കെഎംഎംഎൽ നൽകണമെന്ന് കളക്ടർ; കൊല്ലം ജില്ലാ കളക്‌ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി; ഓക്‌സിജന്‍ വിതരണം സംസ്ഥാനതലത്തില്‍ ക്രമീകരിക്കണമെന്ന് കോടതി

എല്ലാ ആഴ്‌ചയും കെ.എം.എം.എല്‍ കൊല്ലം ജില്ലയില്‍ അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന കളക്‌ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ഏതെങ്കിലും ജില്ലയ്‌ക്ക് പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം പാടില്ല. ഓക്‌സിജന്‍ വിതരണം സംസ്ഥാനതലത്തില്‍ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത ദുരന്ത നിവാരണ അതോറിറ്റി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ചയാണ് കൊല്ലം ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ ചവറ കെഎംഎംഎല്ലില്‍ നിന്ന് നല്‍കണമെന്ന് കൊല്ലം ജില്ലാ കളക്‌ടര്‍ ഉത്തരവിറക്കിയത്. ഇതുചോദ്യം ചെയ‌്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ‌്തത്. കൊവിഡ് വ്യാപനം സംസ്ഥാനത്താകെയുള്ള പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെയാകെ പരിഗണിച്ചുകൊണ്ടാണ് ഓക്‌സിജന്‍ വിതരണം നടത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. മാത്രവുമല്ല ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നാല്‍ എല്ലാത്തിനും മുകളിലല്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
https://www.facebook.com/Malayalivartha



























