തൊഴില്‍ തട്ടിപ്പുകേസില്‍ സരിത. എസ്. നായരെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്ത് പണം തട്ടിയെന്ന കേസില്‍ പ്രതിയായ സരിത. എസ്. നായരെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസിന്റെ അപേക്ഷ പരിഗണിച്ച ഒന്നാം മജിസ്‌ട്രേറ്റ കോടതിയാണ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ് നല്‍കിയത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകളാണ് സരിതയുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019 ല്‍ ഒലത്താനി സ്വദേശി അരുണ്‍ നായര്‍, മുള്ളുള്ള സ്വദേശി അരുണ്‍ എന്നിവരില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി 150 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റൊരു പ്രതി സാജു പാലിയോട് ഒളിവിലാണ്.
https://www.facebook.com/Malayalivartha

























