ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിപ്ര പൊഴികയില്‍ സ്വദേശി സജീവ് കുമാറി ( 40 )നെയാണ് തിരുവനന്തപുരം ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ ബന്ധുവായ കുട്ടിയെ മധുര പലഹാരങ്ങളും മുട്ടായിയും നല്‍ക്കി പ്രലോഭിപ്പിച്ച് തട്ടി കൊണ്ട് പോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























