കരിപ്പൂരില്‍ നിന്നും 1.15 കോടി രൂപ വില വരുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിപണിയില്‍ 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരിപ്പൂരില്‍ നിരവധിയാളുകളാണ് സ്വര്‍ണക്കടത്തിന് പിടിയിലാകുന്നത്.ദുബായിയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരന്‍ മലപ്പുറം സ്വദേശി സലാമിന്റെ ബാഗേജില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം മിശ്രിതം പിടികൂടിയത്. ഇതേ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. എ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha

























