കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം; വാട്‌സാപ്പ് ഗ്രൂപ്പ് വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍ പൊലീസ് പിടിയിലായി.
കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജന്‍ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ശില്പ ദേവയ്യ അറിയിച്ചു.ഇയാള്‍ കടുത്തുരുത്തി സിഫ്‌എല്‍ടിസിയിലെ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു.ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.
https://www.facebook.com/Malayalivartha

























