കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണല്‍.... രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും, രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള്‍ ലഭിച്ചേക്കും

കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണല്‍. രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നേരത്തേ അറിയില്ല.
ഞായറാഴ്ച എട്ടിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നതിനാലാണിത്. രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള്‍ കിട്ടിത്തുടങ്ങും.
ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട്. ഇതിന് ഒരു ടേബിളായിരുന്നു മുമ്പ്. ഇക്കുറി ആയിരം തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എങ്കിലും തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാനും കൂടുതല്‍ ഹാളുകള്‍ ഉണ്ട്.
140 മണ്ഡലങ്ങളിലായി 633 ഹാളുകള്‍ ഒരു മണ്ഡലത്തില്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഹാളുകള്‍. ഒരു ഹാള്‍ തപാല്‍ വോട്ട് എണ്ണാനാവും. മുമ്പ് ഒരു ഹാളില്‍ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാന്‍ ഏഴെണ്ണം കൂട്ടി. മൊത്തം 21 ടേബിളുകളിലായിരിക്കും വോട്ടിംഗ് യന്ത്രങ്ങളെണ്ണുക.
ഒരു ടേബിളില്‍ ആയിരം വോട്ടുകളെണ്ണും. ഈ കണക്കില്‍ ഒരു റൗണ്ടില്‍ മുമ്പ് 14,000 വോട്ട് എണ്ണുമായിരുന്നെങ്കില്‍ ഇക്കുറി അത് 21,000 ആകും. തര്‍ക്കങ്ങളില്ലെങ്കില്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കാന്‍ 45മിനിറ്റ് വേണം. ഇ.വി.എമ്മില്‍ നേരിയ ഭൂരിപക്ഷത്തോടെ മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് തപാല്‍ വോട്ടുകള്‍ നിര്‍ണായകമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകാനും എണ്ണല്‍ നീളാനുമുള്ള സാധ്യതകളും കൂടുതലാണ്.
ഒന്നോ ഒന്നരയോ മണിക്കൂറിനുള്ളില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തീരുമെങ്കിലും തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ വൈകിയേക്കും.https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
https://www.facebook.com/Malayalivartha

























