മക്കളെ ബന്ധുവീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.... ഷീജയുടെ ദാരുണാന്ത്യത്തില്‍ നടുങ്ങി നെട്ടയില്‍ ഗ്രാമം

മക്കളെ ബന്ധുവീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് നെട്ടയില്‍ ക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായരുടെ ഭാര്യ ഷീജയാണ് (48) കൊല്ലപ്പെട്ടത്.
കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷീജയുടെ അരികില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ സതീശനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് മുന്നില്‍ ജീവനറ്റ ഷീജയുടെ വിയോഗത്തില്‍ നടുങ്ങി നെട്ടയില്‍ ഹൗസിംഗ് കോളനിയിലെ നാട്ടുകാര്‍.
ക്ഷേത്ര ദര്‍ശനവും മക്കളുടെ പരിചരണവും മാത്രം ഇഷ്ടപ്പെട്ടിരുന്ന വീട്ടമ്മയുടെ ജീവനാണ് ഭര്‍ത്താവിന്റെ സംശയ രോഗത്തിന് മുന്നില്‍ നഷ്ടമായത്. ഷീജയുടെ വിയോഗം ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം നടന്നത്. തലേന്ന് വൈകിട്ടു സതീശന്‍ താലിമാല പൊട്ടിച്ചതിനെ തുടര്‍ന്ന് ഷീജ കുളിമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഷീജയുടെയും സതീശന്‍ നായരുടെയും ബന്ധുക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ച് ഇതുവരെയും മുന്നോട്ടുപോയത്.
നിയന്ത്രണംവിട്ട ഷീജ കുളിമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ഒരുമ്പെട്ടെങ്കിലും മക്കളുടെ കണ്ണീരിന് മുന്നിലാണ് പിന്മാറിയത്.
സംഭവം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഇരുവരെയും വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ ചെല്ലണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സ്‌റ്റേഷനിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷീജ.
ഏറെ നേരം കഴിഞ്ഞിട്ടും അമ്മ സ്‌റ്റേഷനില്‍ പോകുന്നത് കാണാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മകന്‍ ഗോകുലാണ് വെട്ടേറ്റ് പിടയുന്ന അമ്മയെ കണ്ടെത്തിയത്.
തൊട്ടടുത്ത് വെള്ളം നിറച്ച ബക്കറ്റില്‍ കൈതാഴ്ത്തി വച്ച നിലയില്‍ സതീശനെയും കണ്ടെത്തി. മുന്‍വശത്തെയും അടുക്കളവാതിലും അകത്ത് നിന്ന് പൂട്ടിയിരുന്നു.
മകന്‍ വീടിനു വശത്തെ പടിക്കെട്ട് കയറിയാണ് അകത്ത് പ്രവേശിച്ചത്. ഗോകുലിന്റെ നിലവിളികേട്ട് നാട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. ആംബുലസില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്കാണ് ഷീജ മരിച്ചത്.
നെടുമങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാറിന്റെയും എസ്.ഐ ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷീജയുടെ മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.
ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞ് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മകന്‍ ഗോകുല്‍ കാട്ടാക്കടയിലെ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിലും, മകള്‍ ഗോപിക പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.
അതേസമയം നേരത്തെ റേഷന്‍കട ലൈസന്‍സി ഏറ്റെടുത്ത് നടത്തിയിരുന്ന ഭര്‍ത്താവ് സതീശന്‍ നായര്‍, ലൈസന്‍സി ഒഴിഞ്ഞ് ഇപ്പോള്‍ സദാസമയവും വീട്ടില്‍ തന്നെയുണ്ട്. കൃഷിയും പശുപരിപാലനവുമായി മെച്ചപ്പെട്ട നിലയില്‍ ജീവിതം നയിക്കുന്ന കുടുംബമായിരുന്നു ഇവരുടേതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha