Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇതൊന്നന്നര സര്‍വേ... നേമവും കഴക്കൂട്ടവും മാത്രമെടുത്താല്‍ മതി ചാനലുകാരുടെ സര്‍വേയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍; നേമത്ത് മുരളീധരന്‍ ഒന്നാമതും കുമ്മനം രണ്ടാമതും ശിവന്‍കുട്ടി മൂന്നാമതുമെന്ന് ഏഷ്യാനെറ്റ്; ചാനല്‍ മാറ്റിയപ്പോള്‍ മനോരമയിലും മാതൃഭൂമിയിലും ശിവന്‍കുട്ടി ഒന്നാമതും കുമ്മനം രണ്ടാമതും മുരളീധരന്‍ മൂന്നാമതുമെന്ന്

01 MAY 2021 08:41 AM IST
മലയാളി വാര്‍ത്ത

ചാനല്‍ സര്‍വേകള്‍ കാണാനിരുന്ന മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് നേമവും കഴക്കൂട്ടവും പ്രവചിച്ചത് കണ്ടപ്പോഴാണ്. ഏഷ്യാനെറ്റും മനോരമ ന്യൂസും മാതൃഭൂമിയും വ്യത്യസ്ഥമായ ഫലമാണ് പ്രവചിച്ചത്. ഇതോടെ ഇത് ട്രോള്‍ ആകുകയും ചെയ്തു.

തിരുവനന്തപുരത്തെ പാവങ്ങളുടെ ഗുജറാത്തായ നേമം ആദ്യം പ്രവചിച്ചത് ഏഷ്യാനെറ്റാണ്. നേമത്ത് മുരളീധരന്‍ ഒന്നാമതും കമ്മനം രണ്ടാമതും ശിവന്‍കുട്ടി മൂന്നാമതുമെന്ന് ഏഷ്യാനെറ്റ് പറഞ്ഞപ്പോള്‍ പാവം ജനം വിശ്വസിച്ചു. എന്നാല്‍ ചാനല്‍ മാറ്റിയപ്പോള്‍ ഞെട്ടിപ്പോയി. നേരെ വിപരീതമായി മനോരമയും മാതൃഭൂമിയും. ഇതോടെ ചാനലുകാരുടെ ഉള്ളിലിരുപ്പ് വ്യക്തമായി.

 



തിരുവനന്തപുരം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ചിരിക്കുകയാണ് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 11 മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കും. നേമം മണ്ഡലം ബിജെപിയെ കൈവിടും, മൂന്നിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

നേമം മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റായ നേമത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തോല്‍ക്കും. കെ മുരളീധരനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. 2016ല്‍ 8671 വോട്ടിനാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ വിജയിച്ചത്.

 



കഴക്കൂട്ടം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ വിജയിക്കും. 2016ല്‍ 7347 ആയിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം. ഡോ.എസ് എസ് ലാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

അതേസമയം മനോരമയും പറയുന്നത് ബിജെപിക്ക് നേമം പോവുമെന്നാണ് എക്‌സിറ്റ് പോളിലെ പ്രവചനം. വി.ശിവന്‍കുട്ടി (എല്‍ഡിഎഫ്) 7.60% അധികവോട്ടോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. ബിജെപിക്ക് 15% വോട്ട് വരെ കുറയും, കെ.മുരളീധരന്റെ വോട്ട് 15% കൂടുമെന്നും പ്രവചനം പറയുന്നു. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 40.70 %, എന്‍ഡിഎ 33.10%, യുഡിഎഫ് 24.40 %. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് സീറ്റ് നഷ്ടപ്പെടുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

 



കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്.

 

2.80% മാര്‍ജിനില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ അട്ടിമറിക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎല്‍എയായ കടകംപള്ളി 2016ല്‍ 5.48% (7347 വോട്ട്) മാര്‍ജിനിലാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി.മുരളീധരനെ തോല്‍പ്പിച്ചത്. യുഡിഎഫിലെ ഡോ. എസ്.എസ്.ലാലിന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ എം.എ.വാഹിദിന്റെ പ്രകടനം പോലും ആവര്‍ത്തിക്കാനായില്ലെന്ന് സര്‍വേ പറയുന്നു.

 



വട്ടിയൂര്‍ക്കാവില്‍ സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്തിന് വിജയമെന്ന് എക്‌സിറ്റ് പോള്‍. ബിജെപിയുടെ വോട്ട് കുറയും. യുഡിഎഫാണ് രണ്ടാമത്. 4.50 % മാര്‍ജിനില്‍ സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് മണ്ഡലം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു!. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കാലതാമസവും പാളിച്ചകളും പ്രവര്‍ത്തനത്തിലെ ഏകോപനക്കുറവും കോണ്‍ഗ്രസിന് തിരിച്ചടിയായി എന്നുവേണം കരുതാനെന്നും മനോരമ പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (7 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (7 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (7 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (7 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (7 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (7 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (8 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (9 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (11 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (11 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (11 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (12 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (12 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (12 hours ago)

Malayali Vartha Recommends