തമിഴ് സിനിമാ സംവിധായകന്‍ കെ.വി ആനന്ദ് അന്തരിച്ചു.... ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു അന്ത്യം

മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ ഛായാഗ്രാഹകനായി തിളങ്ങിയ തമിഴ് സിനിമാ സംവിധായകന്‍ കെ.വി ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു അന്ത്യം.
പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ആനന്ദ് ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രശസ്തനായിരുന്നു.
മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം നടത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. രണ്ടാഴ്ച മുന്‍പ് ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആനന്ദ്.
ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം കാറോടിച്ചാണ് ആശുപത്രിയിലെത്തിയത്. കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാകാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
2005ല്‍ പുറത്തിറങ്ങിയ കനാ കണ്ടേനിലൂടെ സംവിധായകനായി. പൃഥ്വിരാജിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മികച്ച വിജയം നേടി. തമിഴ് നടന്‍ സൂര്യയൂടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ അയന്‍ സംവിധാനം ചെയ്തതും ആനന്ദാണ്.
മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാന്‍ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം
"
https://www.facebook.com/Malayalivartha

























