Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'ഞാന്‍ മരിച്ചാല്‍ അങ്കിളൊരു പോസ്റ്റിടണം, ഗംഭീര എഴുത്തായിരിക്കണം എന്നവള്‍ പറഞ്ഞിട്ട് അഞ്ചാറ് മാസമായിക്കാണണം.ഇന്നവള്‍ മരിച്ചിരിക്കുന്നു...' അര്‍ബുദത്തിന്റെ വേരുകള്‍ അതിവേഗം പടര്‍ന്നു കയറി, അതിവേഗം മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ ഹൃദ്യയെന്ന പെണ്‍കുട്ടിയെക്കുറിച്ച് ഹക്കീമിന്റെ കണ്ണീര്‍ കുറിപ്പ്

05 MAY 2021 03:32 PM IST
മലയാളി വാര്‍ത്ത

സുഹൃത്തിന്റെ മകളുടെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് അബ്ദുള്‍ ഹക്കീം എകെ. അര്‍ബുദത്തിന്റെ വേരുകള്‍ അതിവേഗം പടര്‍ന്നു കയറി അതിവേഗം ആരും കാണാത്ത ലോകത്തേക്ക് മറഞ്ഞ ഹൃദ്യയെന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് ഹക്കീമിന്റെ കണ്ണീര്‍ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഞാന്‍ മരിച്ചാല്‍ അങ്കിളൊരു പോസ്റ്റിടണം, ഗംഭീര എഴുത്തായിരിക്കണം എന്നവള്‍ പറഞ്ഞിട്ട് അഞ്ചാറ് മാസമായിക്കാണണം.ഇന്നവള്‍ മരിച്ചിരിക്കുന്നു. അവളാഗ്രഹിച്ച പോലെ അവളുടെ വാളില്‍ ഞാനീ പോസ്റ്റ് ടാഗ് ചെയ്യുന്നു.

ജോഷി ആന്റണിയുടെ മകളാണ് ഹൃദ്യ. ജോഷിയുമായി കൂട്ടാവുകയും വീട്ടില്‍ സ്ഥിര സന്ദര്‍ശകനാവുകയും ചെയ്ത കാലത്ത് നാലോ അഞ്ചോ വയസാണ് ഹൃദ്യയ്ക്ക്. കുസൃതിയും കളിയുമായി ഇരുപത് കൊല്ലം പിന്നെയും കഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷില്‍ എം.എ യും എം.ഫിലും ചെയ്ത ശേഷം ബി എഡിന് ചേര്‍ന്നതാണ് അവളീക്കൊല്ലം. ബോട്ടണിയില്‍ ഡോക്ടറേറ്റുള്ള ജോഷിയുടെ മകള്‍ ഇംഗ്ലീഷ് ലിറ്ററേച്ചറുകാരിയായതിന്റെ ക്രഡിറ്റ് എനിക്കാണെന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍. അല്ലെന്ന് പറഞ്ഞിട്ടില്ല അവള്‍. ഇംഗ്ലീഷിലെയും മലയാളത്തിലെയും പുസ്തകങ്ങള്‍ നന്നായി വായിക്കുന്ന അവള്‍ക്ക് കെ.എല്‍.എഫില്‍ വരാനും എഴുത്തുകാരെ കാണാനുമൊക്കെ എന്തുല്‍സാഹമായിരുന്നു!

ഷോള്‍ഡര്‍ പെയിനാണ് ആദ്യം വന്നത്. ഏതാണ്ട് അഞ്ച് മാസം മുമ്പാണത്. പരിശോധനക്കൊടുവില്‍ കണ്ടെത്തിയ സത്യം ഭീകരമായിരുന്നു. ശ്വാസകോശത്തെ കീഴടക്കിയ അര്‍ബുദത്തെ കീമോ കൊണ്ട് തോല്‍പ്പിക്കാനായില്ല. മൂന്ന് മാസം കൊണ്ട് ബ്രയിനിലേക്കു കൂടി പാഞ്ഞുകയറാനുള്ള ഉത്സാഹമായിരുന്നു അതിന്. ചെറുപ്പത്തിന്റെ കരുത്തും മരുന്നിന്റെ പിന്‍ബലവും അവള്‍ക്ക് രക്ഷയായില്ല. അപാരമായ ധൈര്യം കാണിച്ചിട്ടും അവള്‍ തോറ്റു പോയിരിക്കുന്നു.

ജോഷി അന്ന് ചോദിച്ചത്രെ, ഹക്കീം അങ്കിള്‍ എഴുതിയിട്ടെന്താ അത് നിനക്ക് വായിക്കാന്‍ പറ്റുമോന്ന്. അതെന്താ പറ്റാണ്ട്, അവിടെയുമുണ്ടാവും എനിക്ക് എഫ്.ബി.എക്കൗണ്ട് എന്നാണവള്‍ മറുപടി പറഞ്ഞത്. നല്ലൊരു ഫോട്ടോ എനിക്കയച്ചു തരാനും അവളവനെ ഏല്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ അവളെ പിടിച്ചിരിക്കവേ അവനെനിക്കയച്ചു തന്നതാണ് ഈ ഫോട്ടോ. അവള്‍ക്കിഷ്ടപ്പെട്ട ഫോട്ടോയാവും ഇതെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ എന്റെ എഴുത്ത് അവള്‍ക്കിഷ്ടപ്പെട്ടിട്ടുണ്ടാവുമോ?.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (58 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends