തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം. ഇനി ഓക്സിജന്‍ പ്രശ്നമാകില്ല. ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഐസിയുവില്‍ മാത്രമായിരുന്നു ഓക്സിജന്‍ നേരിട്ട് എത്തിച്ചിരുന്നത്.
എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിച്ചതോടെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു. പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പും, ജില്ല ഭരണകൂടവും.
https://www.facebook.com/Malayalivartha























