കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ മേയ് 12ലേക്ക് മാറ്റി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 12ലേക്ക് മാറ്റി. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് കര്‍ണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 29ന് അറസ്റ്റ് ചെയ്ത ബിനീഷ് ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.പി. രാജു ബിനീഷിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.
https://www.facebook.com/Malayalivartha


























