രാത്രിയില്‍ ഉറങ്ങുന്നതിനിടെ എ.സി പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; വ്യാപാരിയും ഭാര്യയും മരിച്ചത് ചികിത്സയ്ക്കിടെ

കോഴിക്കോട് പേരാമ്പ്ര ദമ്പതികള്‍ എ.സി പൊട്ടിത്തെറിച്ച് മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്ബ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്ബ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രിയില്‍ ഉറങ്ങുന്നതിനിടയിലാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സക്കിടെ ഉഷ ബുധനാഴ്ച കാലത്തും ജോയി ഉച്ചയോടെയുമാണ് മരിച്ചത്. മക്കള്‍: ശിഖ, സുബിന്. മരുമകന്: ജോര്‍ജ് എഡിസണ് ചീരാന്‍.
https://www.facebook.com/Malayalivartha


























