പെരുന്ന പോപ്പിനെ ഷെഡ്ഡില്‍ കയറ്റി കേരള പോപ്പ് മര്യാദക്ക് കാലു പിടിക്ക് ഇല്ലെങ്കില്‍ ഗോപിയാവും!

പെരുന്ന പോപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ പണി കൊടുക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പോപ്പിന് പണി കൊടുക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. പോപ്പിനും മറ്റ് വിഭാഗങ്ങള്‍ക്കും സംവരണം വേണമെങ്കില്‍ ഇനി കേരള പോപ്പായ പിണറായിയുടെ കാലുപിടിക്കണം.
ഇന്ദിരാ സാഹ്നി കേസിലുണ്ടായ സുപ്രീം കോടതി വിധിയാണ് പോപ്പിനെ പ്രതിസന്ധിയിലാക്കിയത്. മറാത്ത വിഭാഗത്തിന് സംവരണം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഇന്ദിരാ സാഹ്നി കേസ് വിധി പുനപരിശോധിക്കില്ലെന്നും അറിയിച്ചു.
രാജ്യത്ത് സംവരണം 50 ശതമാനത്തില്‍ കൂടില്ല. വിധി ഭരണഘടനാപരമെന്ന് സുപ്രീംകോടതി പറഞ്ഞു. ആകെ സംവരണം 50 ശതമാനത്തിന് താഴെയാകണമെന്നും സ്ഥാനകയറ്റത്തിന് സംവരണം ബാധകമല്ലെന്നുമാണ് ഇന്ദിര സാഹ്നി കേസിലെ വിധി.
വിധി പുനപരിശോധിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മറാത്തകള്‍ക്ക് 16 ശതമാനം സംവരണം എന്ന് മഹാരാഷ്ട്ര തീരുമാനിച്ചപ്പോള്‍ 13 ശതമാനമായി ബോംബെ ഹൈക്കോടതി കുറച്ചു. ഇതിനെതിരായ ഹര്‍ജികളാണ് വന്നതെങ്കിലും വിശാലമായി സംവരണത്തെക്കുറിച്ച് കേള്‍ക്കാന്‍ പരമോന്നത കോടതി തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയെ പോലെ കേരളവും 50 ശതമാനം എന്ന സംവരണ മാനദണ്ഡം മറികടന്നാണ് സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മുന്നാക്കക്കാര്‍ക്ക് സംവരണം പ്രഖ്യാപിച്ചത്.ഇതിന് കാരണമായത് ജി.സുകുമാരന്‍ നായരുടെ നിലപാടായിരുന്നു.സുപ്രീം കോടതി വിധി കേരളത്തിനും ബാധകമാണ്.
ഫലത്തില്‍ കേരളത്തിലെ അധിക സംവരണം നിയമ വിരുദ്ധമായി തീര്‍ന്നിരിക്കുകയാണ്. സുപ്രീം കോടതി വരുന്നതിന് മുമ്പ് തന്നെ അന്നത്തെ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് കേരളത്തിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു.എന്നാല്‍ പെരുന്നയെ സുഖിപ്പിക്കാനിറങ്ങിയ പിണറായി നിയമ സെക്രട്ടറിയെ അവഗണിക്കുകയായിരുന്നു.
അതേ സമയം മറാഠാ സംവരണ കേസിലെ സുപ്രീംകോടതി വിധി മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ ബാധിക്കില്ലെന്ന് എന്‍എസ്എസ് പറഞ്ഞു.
പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായ പ്രകടനങ്ങള്‍ മൂന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ ആരോപിച്ചു.
ഇത് പിണറായിക്കുള്ള മുന്നറിയിപ്പാണ്. എന്നാല്‍ ജി. സുകുമാരന്‍ നായര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളു എന്ന് 1992ല്‍ ആയിരുന്നു സുപ്രീംകോടതി വിധിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു ഒമ്പതംഗ ഭരണഘടന ബഞ്ചിന്റെ ഈ നിര്‍ദ്ദേശം. 2018-ല്‍ 16 ശതമാനം മറാത്ത സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ പരിധി ലംഘിച്ചു.
ബോംബെ ഹൈക്കോടതി മറാത്ത സംവരണം ശരിവച്ചതിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടി പരിഗണിച്ചത്. ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണം എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് പരിധി പുനര്‍നിര്‍ണ്ണയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.
ഇന്ദിര സാഹ്നി വിധി ഭരണഘടന തത്വങ്ങള്‍ക്ക് അനുസൃതമാണ്. 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നല്കാനുള്ള അസാധാരണ സാഹചര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. ഈ സാഹചര്യത്തില്‍ സംവരണ തീരുമാനം കോടതി റദ്ദാക്കി. കഴിഞ്ഞ സപ്തംബര്‍ ഒമ്പത് വരെ മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ വിധി ബാധിക്കില്ല, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നല്കിയത് കോടതി ശരിവച്ചു.
പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കഴിയുമെങ്കിലും ഇക്കാര്യത്തില്‍ അന്തിമ അധികാരം രാഷ്ട്രപതിക്കായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വന്‍ പ്രക്ഷോഭത്തിനു ശേഷമാണ് മറാത്തകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്. ഭരണഘടനാപരമായ വെല്ലുവിളിക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതത്തിനും ഇടയാക്കുന്നതാണ് ഈ വിധി.
മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഹിന്ദു,ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയന്‍ നടപ്പിലാക്കിയതാണ്. അതിന്റെ ഗുണം എന്‍ എസ് എസില്‍ നിന്ന് ലഭിച്ചില്ലെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ നിന്നും പിണറായിക്ക് ലഭിച്ചു.
"
https://www.facebook.com/Malayalivartha
























