Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഋതുവും സൂര്യയും വളരെ സീരിയസ് ആയിട്ടാണ് ടാസ്ക് ചെയ്‌തത്; പക്ഷെ അവർ അതിനെ കോമഡി ആക്കി എന്നു ബാക്കിയുള്ളവർ പറഞ്ഞു ടാർഗറ്റ് ചെയ്യുക ആണെങ്കിൽ അത് മോശമല്ലേ; കഴിഞ്ഞ പ്രാവശ്യം അവർ ജയിലിൽ അധിക സമയം ഉണ്ടാവാഞ്ഞത് കൊണ്ടു വീണ്ടും ജയിലിൽ അടക്കാൻ ഉള്ള പ്ലാനിലാണോ എല്ലാവരും? ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

06 MAY 2021 11:06 AM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

സൂര്യക്ക് പറ്റിയൊരു പാട്ടാണ് ബോസേട്ടൻ രാവിലെ ഇട്ടു കൊടുത്തത് ."കാന്താ കാതോർതിരിപ്പു ഞാൻ " കാന്തൻ ഋതുവിന്റെ കൂടെ ഡാൻസ് ചെയ്യുന്ന തിരക്കിൽ ആണ് .ന്റെ മണിക്കുട്ടാ... തെറ്റിപോയല്ലോ. ഇന്നലെ തന്നെ കരുതിയതാണ് രമ്യ ആണെന്ന് തെറ്റുധരിക്കുമെന്ന്.

അതുപോലെ തന്നെ സംഭവിച്ചു . റംസാൻ ഒന്ന് മറുകോഡ് പറഞ്ഞു ട്രൈ ചെയ്തിരുന്നെങ്കിൽ ശ്യേ. മണിക്കുട്ടൻ ചോദിച്ചപ്പോൾ രമ്യ "കൂ കൂ"സമ്മതിക്കുകയും ചെയ്തു. അപ്പൊ അതെന്താണ്? നമ്മളെ കാണിക്കാത്ത എന്തേലും ട്വിസ്റ്റ്‌ ഇതിനിടയിൽ നടന്നോ?

"81668055" സൂപ്പർ മണിക്കുട്ടാ "BIGGBOSS"എന്നു വീടിനു മുകളിൽ എഴുതിവെച്ചതിനെ മണിക്കുട്ടൻ വായിച്ചതാണ്. ഋതുവിന്റെയും സൂര്യയുടെയും ഓജോ ബോർഡ്‌ കൺടെന്റ് നന്നായിരുന്നു . സായി, റംസാനോട് എന്തൊക്കെയോ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ടോ?

അനൂപ് അത് ഒളിഞ്ഞു കേൾക്കാൻ ശ്രമിച്ചത് അടിപൊളി ആയിരുന്നു. ആഹ്! അനൂപിന് പിടികിട്ടി മണിക്കുട്ടൻ ആണെന്ന് . പക്ഷെ ആരും വിശ്വസിക്കില്ല. അങ്ങനെ ആണല്ലോ അനൂപിന്റെ ക്യാരക്ടർ. മണിക്കുട്ടന്റെ അടുത്ത ലക്ഷ്യം കിടിലു. കൊല്ലപ്പെടാൻ വേണ്ടി ചെയ്യേണ്ടത് മണിക്കുട്ടന്റെ കൈയ്യിലെ bandage അഴിച്ചു കെട്ടിക്കണം. ഈസി ടാസ്ക് ആണ്.

ബിഗ്ഗ്‌ബോസ് മണിക്കുട്ടന്, റംസാൻ ആണ് സഹായി എന്നു പറഞ്ഞു കൊടുത്തു. സായി ആകെ മൊത്തം ആസ്വസ്ഥൻ ആണ് (ബി ബി പ്ലസ്സിൽ സായി സൂര്യയെ കൊല്ലാൻ ശ്രമിച്ചു. സൂര്യയും ഋതുവും ആണ് തന്നെ കൊന്നത് എന്നാണ് കരുതിയിരിക്കുന്നത്. ഹോ മണിക്കുട്ടൻ റംസനോട് കോഡ് പറഞ്ഞു, തിരിച്ചു മറുകോഡ് പറഞ്ഞു.

അപ്പൊ രമ്യ എങ്ങനെ കോഡ് അറിഞ്ഞു. ഓഹ് ആകെ മൊത്തം കൺഫൂഷൻ ആയല്ലോ തമ്പുരാനെ. റംസാൻ സായിയെ സൂക്ഷിക്കാൻ മണിക്കുട്ടനെ ഏൽപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ മനസിലായാൽ തുറന്നു പറയാൻ സാധ്യത ഉണ്ട് എന്നു പറഞ്ഞു.

കിടിലു ബാൻഡ് എയ്ഡ് മാറ്റികൊടുത്തിരിക്കുന്നു! പാവം... കിടിലു മരണ ഭയം ഉള്ളോർക്കു അത് മാറാൻ വേണ്ടി ചന്ദനം കൊടുക്കാൻ പോയ വഴിയിൽ മണി മുഴങ്ങി ടും. ടും അന്നൗൺസ്‌മെന്റ് വന്നു! അപ്പളേ ചത്തു വീണു . ഞാൻ ചിരിച്ചു ഒരു പരുവമായി.

ഋതുവിനെയും സൂര്യയെയും കൺഫഷൻ റൂമിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നു!!! അടുത്ത ട്വിസ്റ്റ്‌. ദൂരൂഹ മരണങ്ങളെ അന്വേഷിക്കാൻ വന്ന പോലീസുകാർ ആണ് ഇനി അവർ. അവരിനി കണ്ടുപിടിക്കണം. ആരാണ് കൊലപാതകി എന്നത്. ഋതു ഇൻസ്‌പെക്ടർ, സൂര്യ കോൺസ്റ്റബിൾ. കാനന വില്ലയിൽ ആരും പോലീസുകാരുമായി ആദ്യമൊന്നും സഹകരിക്കുന്നില്ലായിരുന്നു.


പോലീസുകാർ ഒറ്റക്കണ്ണൻ ചോദ്യം ചെയ്യലിന് കൊണ്ടുപോയി. ചോദ്യം ചെയ്യൽ കോമഡിയോട് കോമഡി . നോബിചേട്ടൻ അല്ലെ പോയേക്കുന്നത്. കൂടെ ആത്മാക്കളും കയറിയിട്ടുണ്ട് സായിയും, കിടിലുവും. അവരെ കൊന്നവർ ആരാണെന്നു അവർക്കും അറിയാനുള്ള അവകാശം ഉണ്ടല്ലോ.

അടുത്ത ലക്ഷ്യം അനൂപ്. പക്ഷെ കൊലപാതകം ചെയ്യേണ്ടത് സഹായിയായ റംസാൻ ആണ്. അനൂപ് കൊല്ലപ്പെടണമെങ്കിൽ സെക്യൂരിറ്റി ക്യാപ് തൊപ്പി ഊരി മാറ്റണം അതാണ്‌ ടാസ്ക്. ഇടയ്ക്ക് അന്വേഷണങ്ങൾ നടക്കുന്നുണ്ട് അകത്ത് . ഇപ്പോൾ മണിക്കുട്ടനെ ആണ് ചോദ്യം ചെയ്യുന്നത്.

അടിപൊളി റംസാൻ. ഒരു സംശയവും തോന്നാത്ത വിധം അനൂപിന്റെ തൊപ്പി ഊരി കൊലപാതകം ചെയ്തിരിക്കുന്നു. കുറച്ചു കഴിഞ്ഞു അന്നൗൺസ്‌മെന്റ് വന്നു "അനൂപ് ആക്രമിയുടെ ഇര ആയിരിക്കുന്നു ".. ആത്മാവിനെയും ചോദ്യം ചെയ്യാൻ പറ്റുമോ . അതെന്താ ഋതുവും സൂര്യയും അങ്ങനെ ചെയ്തത്? അനൂപിന്റെ ആത്മാവിനെ ചോദ്യം ചെയ്തത് ശെരിയായി തോന്നിയില്ല.


ടാസ്ക് സമയം കഴിഞ്ഞിരിക്കുന്നു. ഇനി നാളെ. ഋതുവും സൂര്യയും വളരെ സീരിയസ് ആയിട്ടാണ് ടാസ്ക് ചെയ്‌തത്. പക്ഷെ അവർ അതിനെ കോമഡി ആക്കി എന്നു ബാക്കിയുള്ളവർ പറഞ്ഞു ടാർഗറ്റ് ചെയ്യുക ആണെങ്കിൽ അത് മോശമല്ലേ.

കഴിഞ്ഞ പ്രാവശ്യം അവർ ജയിലിൽ അധിക സമയം ഉണ്ടാവാഞ്ഞത് കൊണ്ടു വീണ്ടും ജയിലിൽ അടക്കാൻ ഉള്ള പ്ലാനിലാണോ എല്ലാവരും? ആഹ് ഒരു ഉടക്ക് നടന്നില്ലല്ലോ ഈ ആഴ്ച എന്നു ചിന്തിച്ചതെ ഉള്ളു. നാളെ ഉണ്ട്. അതുപോലെ മണിക്കുട്ടൻ നാളെ "ANNIYAN" ആയി മാറുകയാണ് സൂർത്തുക്കളെ . ഒരു വല്യ "TWIST" വരാനുള്ള സാദ്ധ്യതകൾ കേൾക്കുന്നുണ്ട്. കാത്തിരുന്നു കാണാം നമുക്കത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends