മിനി ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നില്ല; ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും മുറവിളിക്ക് മറുപടി ; മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ; അതിനിർണ്ണായക തീരുമാനവുമായി സർക്കാർ

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്‌ഡൗൺ. മേയ് എട്ടിന് രാവിലെ ആറ് മണി മുതൽ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ അതിനിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മറ്റന്നാൾ രാവിലെ മുതൽ സമ്പൂർണ അടച്ചിടലാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചിടല്‍ വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം . നിലവിലുള്ള മിനി ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്‌തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും സർക്കാരിനെ അറിയിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം .
സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു . മാത്രമല്ല ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ് ഉണ്ടായിരുന്നത് .
കൊവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്‌ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു . ആരോഗ്യവകുപ്പിനും ഇപ്പോള്‍ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത് .
ഇതുകൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് . അതേസമയം, കൊവിഡ് വ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കടുപ്പിക്കും. ടി പി ആര്‍ നിരക്ക് 25ന് മുകളിലായ 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകുന്നേരം ആറ് മുതല്‍ ലോക്ക്ഡൗണിന് സമാനമാവും നിയന്ത്രണങ്ങള്‍.
https://www.facebook.com/Malayalivartha
























