കോവിഡ് ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശങ്ക ഉയരുന്നു...

ഏറെ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ കോവിഡ് കണക്കിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 41953 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആശങ്ക ഉയരുന്നു.
ഐ.സി.യു, ഓക്സിജന്‍ കിടക്കകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. 139 വെന്റിലേറ്ററുകളില്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ഓക്സിജന്‍, ഐ.സി.യു കിടക്കകളുടെ സ്ഥിതിയും വഷളാണ്.
കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം എങ്കിലും ഇപ്പോൾ തന്നെ കൂടുതൽ കിടകക്കൾ കോവിഡ് ആവശ്യത്തിനായി മാറ്റിയിരിക്കുകയാണ്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ മുന്നോട്ട് എന്ത് എന്ന എന്ന ആലോചനയിലാണ് ആരോഗ്യ മേഖല .
അതേസമയം ജനറല്‍ ആശുപത്രി അടക്കമുള്ള ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനമില്ലാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നത്. ഇവിടങ്ങളില്‍ ഐ.സിയു, ഓക്സിജന്‍ കിടക്കകളുടെ എണ്ണവും പരിമിതമാണ്.
സാധാരണ ഗതിയില്‍ മെഡിക്കല്‍കോളേജിന് ഒരാഴ്ചവേണ്ടിയിരുന്ന 40,000 ലിറ്റര്‍ ഓക്സിജന്‍ നിലവില്‍ ഒന്നര ദിവസത്തേക്ക് മാത്രമേ തികയുന്നുള്ളൂ. 40,000 ലിറ്ററാണ് ആശുപത്രിയിലെ കപ്പാസിറ്റി. നിലവില്‍ മൂന്ന് തരത്തിലുള്ള വാഹനങ്ങളിലാണ് ഓക്സിജനെത്തിക്കുന്നത്.
രോഗികളുടെ എണ്ണം ഉയര്‍ന്ന് അടിയന്തര സാഹചര്യമുണ്ടാകുകയോ, ഓക്സിജന്‍ വിതരണ ശൃംഖലയില്‍ തടസംനേരിടുകയോ ചെയ്താല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകും.
https://www.facebook.com/Malayalivartha
























